athlentics

കായിക ഇനങ്ങളിലെ പതിവ് പൊളിച്ച് കുരുന്നുകള്‍ക്കായി അത്്്ലറ്റിക് ചാംപ്യന്‍ഷിപ്പ്. നാല് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായി കേരള അത്്ലറ്റിക്സ് അസോസിയേഷനാണ് മല്‍സരങ്ങള്‍ സംഘിപ്പിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജായിരുന്നു വേദി.

 

ഫോര്‍മുല വണ്‍, ഹഡില്‍ ആന്‍റ് സ്ര്പിന്‍റെ റിലെ, ഹൂപ്പ് ത്രോ, പ്രിസിഷന്‍ ജാവലിന്‍. പേര് കേട്ടാല്‍ സംഭവം എന്താണെന്ന് വണ്ടറടിക്കുമെങ്കിലും മല്‍സരങ്ങള്‍ കണ്ടാല്‍ കാര്യം കത്തും. മുതിര്‍ന്ന താരങ്ങള്‍ പങ്കെടുക്കുന്ന മല്‍സരങ്ങളുടെ കുഞ്ഞു പതിപ്പാണ് കുരുന്നുകള്‍ക്കായുള്ള പ്രഥമ കായിക മേളയില്‍ ഒരുക്കിയിരുന്നത്. കായിക മേഖലയിലെ നാളെയുടെ താരങ്ങളായി കുരുന്നുകളെ വാര്‍ത്തെടുക്കുന്നതാണ് മേളയുടെ ലക്ഷ്യം.

 

14 ജില്ലകളില്‍ നിന്ന് 600ല്‍ ഏറെ കുട്ടികള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തു. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് തട്ടുകളായി തിരിച്ചായിരുന്നു മല്‍സരങ്ങള്‍. എല്ലാ ഇനങ്ങളും ടീം മല്‍സരങ്ങളായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി മേളയൊരുക്കുമെന്നാണ് സംഘാടകരുടെ ഉറപ്പ്