ഐപിഎല്ലില്‍ എന്നല്ല ക്രിക്കറ്റ് ലോകത്തുതന്നെ കഴിഞ്ഞ 24 മണിക്കൂറായി ഒറ്റ പേര് മാത്രമേ കേള്‍ക്കാനുള്ളു; റിങ്കു സിങ്. അവന്‍ തൊടുത്ത അഞ്ച് സിക്സറുകളുടെ ശബ്ദം മാത്രമേ ക്രിക്കറ്റ് പ്രേമികളുടെ കാതുകളിലുള്ളു. ഉത്തര്‍പ്രദേശില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ ആ ദരിദ്രബാലന്‍ ഒറ്റയടിക്ക് സൂപ്പര്‍താരമായതല്ല. കണ്ണീരുവീണ ഒരുപാട് പടവുകള്‍ ചവിട്ടിക്കയറിയാണ് അവന്‍ നമുക്കുമുന്നില്‍ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി നില്‍ക്കുന്നത്. തുടര്‍ച്ചയായി അഞ്ചുതവണ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറക്കുന്നത് കണ്ടപ്പോള്‍ കാണികളിലുണ്ടായ ആവേശം ക്രിക്കറ്റ് ഉള്ളിടത്തോളം നിലനില്‍ക്കും. റിങ്കു സിങ് എന്ന പേരും...