• ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
  • ആരോണ്‍ ഹാര്‍ഡി, എല്ലിസ്, തന്‍വീര്‍ എന്നിവരെ ഒഴിവാക്കി

ഐസിസി ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നേരത്തെ പ്രഖ്യാപിച്ചിരുന്ന 18 അംഗ സാധ്യത ടീമില്‍ നിന്ന് ആരോണ്‍ ഹാര്‍ഡി, നതാന്‍ എല്ലിസ്, തന്‍വീര്‍ എന്നീ മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് ഓസ്ട്രേലിയ ഇന്ത്യ വേദിയാവുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 

നായകന്‍ പാറ്റ് കമിന്‍സിനൊപ്പം ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബട്ട് എന്നിവരാണ് പേസര്‍മാര്‍, ആദം സാംപയും ആഷ്ടണ്‍ അഗറും സ്പിന്നര്‍മാരായി ടീമിലെത്തുന്നു. വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ് ബാറ്റിങ് കരുത്ത്. മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റൊയ്നിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. അലക്സ് കാരിയും ജോഷ് ഇംഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.