Soccer Football - FIFA World Cup Qatar 2022 - Group A - Netherlands v Qatar - Al Bayt Stadium, Al Khor, Qatar - November 29, 2022 Netherlands' Frenkie de Jong scores their second goal REUTERS/Piroschka Van De Wouw TPX IMAGES OF THE DAY
2030ലെ ഫിഫ ലോകകപ്പിന് ആറ് രാജ്യങ്ങള്‍ വേദിയാകും. യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നീ ഭൂകണ്ഡങ്ങളിലായാണ് 2030ലെ ഫിഫ ലോകകപ്പ് നടക്കുക. അര്‍ജന്റീന, പാരാഗ്വെ, മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
യുറുഗ്വേയിലെ സെന്റനാരിയോ സ്റ്റേഡിയത്തിലാണ് 2030 ലോകകപ്പിലെ ഉദ്ഘാടന മത്സരം. ആദ്യ ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയമാണിത്. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2030 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്ക വേദിയാവും. ജൂണ്‍–ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ പോരിനിറങ്ങും. 104 മത്സരങ്ങളാണ് ഉണ്ടാവുക.
ഫിഫ ലോകകപ്പിന് വേദിയാവുന്ന രണ്ടാമത്തെ രാജ്യമാവും മൊറോക്കോ. ഖത്തര്‍ ലോകകപ്പില്‍ സ്വപ്നതുല്യമായ മുന്നേറ്റം നടത്തിയ മൊറോക്കോ സെമി വരെ എത്തിയിരുന്നു. അതിനിടെ 2034 ലോകകപ്പിന്റെ ആതിഥേയത്വത്തിനായി സൗദി അറേബ്യ ശ്രമം തുടങ്ങി.