യൂറോകപ്പില്‍ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗലിന് വന്‍ജയം. ഈ കലണ്ടര്‍വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നതാരം ഇപ്പോള്‍ റൊണാള്‍ഡോയാണ്. നെതര്‍ലന്‍ഡ്സ് കടന്നുകൂടിയപ്പോള്‍ ബെല്‍ജിയം–സ്വീഡല്‍ മല്‍സരം ആക്രമണത്തെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചു.
ബോസ്‌നിയ്ക്കെതിരെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ചുഗോളിനാണ് ജയിച്ചത്. ഗ്രൂപ്പ് ജെ യിലെ അപരാജിത കുതിപ്പിന് റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മിഴിവേകി. അഞ്ചാംമിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആദ്യഗോളും 20ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഈ കലണ്ടര്‍വര്‍ഷം റൊണാള്‍ഡോയ്ക്ക് ഇതുവരെ 40ഗോളായി, ഹാളണ്ട് 39ഗോളോടെ പിന്നാലെയുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസും കണ്‍സീലോയും ഫെലിക്സുമാണ് പോര്‍ച്ചുഗലിന്റെ മറ്റുഗോളുകള്‍ നേടിയത്.
മറ്റൊരുമല്‍സരത്തില്‍ ഇഞ്ചുറി ടൈമില്‍ നെതര്‍ലന്‍ഡ്സ് ഗ്രീസിനെ തോല്‍പിച്ചു. വിര്‍ജില്‍ വാന്‍ഡേക്ക് പെനല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. 28ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി നഷ്ടമാക്കിയശേഷമാണ് നെതര്‍ലന്‍ഡ്സ് 93ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ഗ്രൂപ്പി ബിയില്‍ 12 പോയിന്റോടെ നെതര്‍ലന്‍ഡ്സും ഗ്രീസുമാണ് ഒന്നുംരണ്ടും സ്ഥാനത്ത്. ബ്രസല്‍സില്‍ സ്വീഡന്‍ ജേഴ്സി ധരിച്ച രണ്ടുപേര്‍ വെടിയേറ്റ് മരിച്ചതോടെയാണ് ബെല്ജിയം –സ്വീഡന്‍ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ചത്. സുരക്ഷകാരണങ്ങളാല്‍ കളി ഉപേക്ഷിക്കുമ്പോള്‍ ഇരുടീമും ഓരോ ഗോള്‍ നേടിയിരുന്നു.
Cristiano Ronaldo Reaches 40-Goal Mark For 2023
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.