ഈ ലോകകപ്പില്‍ ചാംപ്യന്‍മാരാകാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ സ്ഥിരതയുള്ള ഏക ടീമാണ് ഇന്ത്യയെന്നും രണ്ടു തവണ ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ പറയുന്നു. ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യനായ താരമാണ് രോഹിത് ശര്‍മയെന്നും പോണ്ടിങ് പറഞ്ഞു.

റിക്കി പോണ്ടിങ്. ഓസീസ് ടീമിനെ ലോകക്രിക്കറ്റിന്‍റെ നെറുകയിലെത്തിച്ച ക്യാപ്റ്റന്‍. ഇന്ന് ഓസ്ട്രേലിയക്കുമപ്പുറമാണ് ഇന്ത്യന്‍ ടീമിന്‍റെ കരുത്തെന്ന് തുറന്നു പറയുകയാണ്. വെറും പ്രശംസയല്ല, കളിമികവ് കൃത്യമായി  അടയാളപ്പെടുത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന സന്ദേശം പങ്കുവയ്ക്കുന്നത്. കടുത്ത സമ്മര്‍ദ്ദങ്ങളിലും പിടിച്ചുനില്‍ക്കാനാകുന്ന ടീമാണ് ഇന്ത്യയുടേതെന്നും അവരെ തോല്‍പിക്കുക പ്രയാസമായിരിക്കുമെന്നും പോണ്ടിങ് പറയുന്നു. ഫാസ്റ്റ് ബോളിങ്, സ്പിന്‍, ടോപ്പ് മിഡില്‍ ഓഡര്‍ ബാറ്റിങ് അങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയ്ക്ക് മികവുണ്ട്. 

 

ഏത് സമ്മര്‍ദ്ധത്തേയും സമര്‍ഥമായി അതിജീവിക്കാനും പ്രതിരോധിക്കാനുമാകുന്ന താരമാണ് രോഹിത്തെന്നും ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്‍റെ പ്രകടനമികവില്‍ എപ്പോഴും ശ്രദ്ധവയ്ക്കാറുണ്ടെന്നും പോണ്ടിങ്.

ഒരു കാലത്ത് ഇന്ത്യയുടെ ബദ്ധവൈരികളായിരുന്ന ഓസീസിന്റെ നായകന്‍റെ വാക്കുകള്‍ 

ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കും പ്രതീക്ഷയും ആത്മവിശ്വാസവുമേകുമെന്നുറപ്പ്.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.