മുഹമ്മദ് ഷമി അവതാരകനായപ്പോള്‍ അതിഥിയായെത്തിയത് ഇന്ത്യയുടെ ബോളിങ് പ്രകടനത്തിന് കയ്യടി അര്‍ഹിക്കുന്ന മറ്റൊരാള്‍. ഷമിക്കും ടീമിനും ഒരുപദേശവും നല്‍കിയാണ് അതിഥി മടങ്ങിയത്. 

കളത്തില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ബോളര്‍മാര്‍ തിളങ്ങുന്നതിന് പിന്നില്‍ പാരസ് മാംബ്രെയുടെ തന്ത്രങ്ങള്‍ കൂടിയുണ്ട്. ആരും ഭയക്കുന്ന ബോളിങ് നിരയയായി ഇന്ത്യയെ മാറ്റിയെടുത്ത ബോളിങ് പരിശീലകനാണ് പാരസ് മാംബ്രെ. ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്റെ പ്രകടനം സന്തോഷം തരുന്നതെന്ന് പാരസ് പറയുന്നു.

ടീമിന്റെ ആത്മവിശ്വാസത്തെ പറ്റിയാണ് പാരസിന് പറയാനുള്ളത്. ഓരോ മല്‍സരത്തില്‍ പല താരങ്ങള്‍ തിളങ്ങുന്നതും നല്ലതാണ്. ഒരു സമയം ഒരൊറ്റ മല്‍സരത്തില്‍ മാത്രം ശ്രദ്ധിക്കണമെന്നും പരിശീലകന്‍ പറയുന്നു. വരും മല്‍സരങ്ങള്‍ക്കുള്ള ഉപദേശം ഇത്രമാത്രം.

Mohammed Shami and Paras Mhambrey