വാങ്കഡെയില്‍ ഉയര്‍ന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പൂര്‍ണകായപ്രതിമയെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. പ്രതിമയ്ക്ക് മറ്റൊരു താരവുമായാണ് സാമ്യമെന്ന് കണ്ടെത്തിയിരിക്കുന്നു സൈബര്‍ ഇടത്തിലെ ആരാധകര്‍.
വാങ്കഡെയില്‍ ആഘോഷമായ വച്ച സച്ചിന്റെ പ്രതിമ കണ്ട് ആവേശം കൊള്ളാത്ത ക്രിക്കറ്റ് ആരാധകരില്ല. പക്ഷേ പ്രതിമയിലേക്ക് ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയ ആരാധകര്‍ക്കാകെ കണ്‍ഫ്യൂഷന്‍. സച്ചിന്റെ പ്രതിമയ്ക്ക് ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ഛായയുണ്ടെന്നാണ് സൈബറിടത്തിന്റെ കണ്ടെത്തല്‍. പല ക്രിക്കറ്റ് പേജുകളും സോഷ്യല്‍ മീഡിയയില്‍ സമാന ആരോപണമുന്നയിച്ചു. വൈകാതെ സൈബറിടത്ത് സച്ചിന്റെ പ്രതിമയ്ക്കൊപ്പം സ്റ്റീവ് സ്മിത്തും ട്രെന്‍ഡിങ്.
കഴിഞ്ഞ ദിവസം രോഹിത് ശര്‍മയോട് മാധ്യമപ്രവര്‍ത്തകര്‍ ഈ സച്ചിന്‍–സ്മിത്ത് വിചിത്ര ബന്ധത്തെ പറ്റി ചോദിച്ചിരുന്നു. ചെറുചിരിയോടെയായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെറുതല്ലാത്ത സാമ്യം സ്റ്റീവ് സ്മിത്തിനോടുണ്ടെന്നിരിക്കെ എന്താണ് ബിസിസിഐയുടെ മറുമരുന്ന് എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍