നിലവിലെ പ്രകടനം തുടർന്നാൽ ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ടീം ഒന്നാകെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി വിരാട് കോലിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്നും ഗാംഗുലി മനോരമ ന്യൂസിനോട് പറഞ്ഞു
തുടർച്ചയായ എട്ടുവിജയങ്ങൾ, അതും ഏകപക്ഷീയമായവ. ഇതിൽ കൂടുതൽ എന്താണ് മികച്ചതെന്നായിരുന്നു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെമിയും ഫൈനലുമാണ് ഇനി പ്രാധാന്യമുള്ള മത്സരങ്ങൾ. നിലവിലെ പ്രകടനം തുടരുകയാണെങ്കിൽ നല്ലത് പ്രതീക്ഷിക്കാം. വിരാട് കോലിയുടെ ബാറ്റിംഗ് മികവിനെയും, രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെയും പ്രശംസിക്കാനും ദാദ മടിച്ചില്ലഏറെക്കാലം തനിക്കൊപ്പം കളിച്ച രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവിനെ കുറിച്ചുള്ള ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി.
world cup semi final sourav ganguly hopes for india pakistan match