TAGS

ഏകദിനത്തില്‍ ആറാം കിരീടവും നേടി ക്രിക്കറ്റില്‍ ‌ചാംപ്യന്‍ ടീം ഒന്നേയുള്ളെന്ന് ഉറപ്പിച്ച് പറയുകയാണ് ഓസ്ട്രേലിയ. പത്തുജയങ്ങളുമായി കുതിച്ചെത്തിയ ഇന്ത്യയെ ആധികാരികമായി തോല്‍പിച്ചാണ് മൈറ്റി ഓസീസിന്റെ കുതിപ്പ്

ഫോര്‍മാറ്റേതായാലും ക്രിക്കറ്റിന് ഒരേയൊരു രാജാവേ ഉള്ളെന്ന് തറപ്പിച്ച് പറയുകയാണ് ഗ്രേറ്റ് ക്രിക്കറ്ര് ഓസ്ട്രേലിയ. ഏകദിന ലോകകപ്പിലെ ആറാം കിരീടം നേടിയ ടീം ഇക്കൊല്ലം ടെസ്റ്റ് ലോക കീരീടവും സ്വന്തമാക്കിയിരുന്നു. ഒരു മാസം മുന്‍പ് പോയിന്‍റുപട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ചാരത്തില്‍ നിന്ന് ഫിനീക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റാണ് കങ്കാരുപ്പട കിരീടം നേടിയത്. ഒക്ടോബര്‍ പതിനഞ്ചിന് ദക്ഷിണാഫ്രിക്കയോട് തോൽക്കുമ്പോള്‍ ഓസ്ട്രേലിയയുടെ മോശം ഫോമില്‍ എതിരാളികളെല്ലാം ഒരുമിച്ച് സന്തോഷിച്ചിരുന്നു. പക്ഷേ, ക്ലാസ് ഈസ് പെര്‍മന്‍റ്. 

മല്‍സരം നോക്കൗട്ടാണെങ്കില്‍ ഓസീസിനെ പിടിച്ചുകെട്ടുക പ്രയാസമാണെന്ന് നിസംശയം പറയാം... സെമിയില്‍ ദക്ഷിണാഫ്രിക്കയേയും ഫൈനലില്‍ ഇന്ത്യയും വളരെ ആധികാരകമായി പിടിച്ചുകെട്ടിയാണ് ഓസീസ് കിരീടം നേടുന്നത്. രണ്ട് തോല്‍വികള്‍ കൊണ്ട് സന്തോഷിച്ച എല്ലാവര്‍ക്കും കിരീടം കൊണ്ട് മറുപടി നല്‍കുകയാണ് മൈറ്റി ഓസീസ്. ഗ്രൂപ്പ് ഘട്ടത്തില്‍ കഷ്ടപ്പെട്ട് ജയിച്ചുകയറുന്നതിന്റെ ആകുലതകളൊന്നും ടീമിന് നോക്കൗട്ടിലില്ല.. കാരണം അവരുടെ ടീം കിരീടത്തിനോട് അത്രയധികം ആവേശമുള്ളവരാണ്. വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസീസ് ഫൈനലിനിറങ്ങിയത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബോളിങ്ങിലും അവര്‍ കൃത്യമായി ചാംപ്യന്‍ ടീമായി. 100 ശതമാനം പ്രൊഫഷണലായി വിജയങ്ങളും കിരീടവും കൊത്തിയെടുക്കുന്ന ടീമായി ലോകക്രിക്കറ്റില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഓസ്ട്രേലിയ.