കേരളത്തിനായി ആദ്യ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമിന് ആദരമൊരുക്കി മലയാള മനോരമ. കിരീടം നേട്ടത്തിന്റെ അൻപതാം വാർഷികത്തിലാണ് പരിശീലകൻ അടക്കമുള്ള ടീമംഗങ്ങളെ ആദരിച്ചത്
1973 ഡിസംബർ 27 ലെ ആവേശപ്പോരാട്ടം കഴിഞ്ഞ് അൻപത് വർഷമായെങ്കിലും അന്നത്തെ താരരാജാക്കന്മാർക്ക് അതിന്നലെ കഴിഞ്ഞതുപോലെയാണ്. ആ കാലുകൾക്ക് പഴയ വേഗതയില്ല. പക്ഷെ കണ്ണുകളിലെ തിളക്കമിപ്പോഴും അതുപോലെ തന്നെ. വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയാനേറെയുണ്ടായിരുന്നു. മഹാരാജാസ് കോളജ് മൈതാനത്തെ ആ ദിവസം ഒരു നിമിഷം പോലും വിട്ടുകളയാതെ എല്ലാവരും ഓർത്തെടുത്തു. കളിക്കാർക്ക് താൻ പരിശീലകനായിരുന്നില്ല മറിച്ച് അധ്യാപകനായിരുന്നുവെന്ന് സൈമൺ സുന്ദർരാജ്
സന്തോഷ്ട്രോഫിയിൽ ആദ്യമായി കേരളം മുത്തമിട്ടതിന്റെ അൻപതാം വാർഷികത്തിൽ ടീമംഗങ്ങളെ ആദരിക്കാൻ മലയാള മനോരമൊരുക്കിയ ചടങ്ങാണ് ഒത്തുചേരലിന് വേദിയായത്. കിരീടനേട്ടത്തിന്റെ പിറ്റേന്നത്തെ മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജടങ്ങിയ ഉപഹാരം എഡിറ്റർ ഫിലിപ്പ് മാത്യു പരിശീലകനും കളിക്കാർക്കും സമ്മാനിച്ചു. ടീമിന് കേരള ഫുട്ബോൾ അസോസിയേഷന്റെ ഉപഹാരമായി രണ്ട് ലക്ഷം രൂപയും ചടങ്ങിൽ കൈമാറി.
Malayala manorama honored the first Santosh trophy team