vp-anil-malappuram-sports-counicil

അര്‍ജന്‍റീന കേരളത്തില്‍ എത്തും മുന്‍പ് മലപ്പുറം മഞ്ചേരി പയ്യനാട് രാജ്യാന്തര നിലവാരമുളള രണ്ടാമത്തെ സ്റ്റേഡിയം ഉയരും. നിലവിലുളള സ്റ്റേഡിയം പരിശീലനത്തിന് വേണ്ടി ഉപയോഗിക്കും. 65 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ സ്റ്റേഡിയത്തിലാവും സൗഹൃദമല്‍സരം നടക്കുക. ഒരുക്കങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം മിനുക്കുപണികള്‍‌ക്കായി ഈ മാസം 30 മുതല്‍ അടച്ചിടുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് വി.പി. അനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

Second international stadium will be built at Mancheri Payyanad before Argentina arrives in Kerala