Sajana-and-Amanjot

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് നാടകീയ ജയമൊരുക്കി മലയാളി താരം സജന സജീവ്. അവസാന പന്തിൽ സിക്സെർ അടിച്ചാണ് സജന മുബൈയ്ക്ക് ജയമൊരുക്കിയത്. ഡബ്ല്യു.പി.എല്‍ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു 

ഇങ്ങനെ വേണം വരവറിയിക്കാൻ. കരിയറിലെ ആദ്യ ഡബ്ല്യു.പി.എല്‍ മത്സരത്തിൽ നേരിട്ട  ആദ്യ പന്തുതന്നെ സിക്സ് പറത്തി മുംബൈ ഇന്ത്യൻസിന് ജയയൊരുക്കുക. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ആലിസ് ക്യാപസിയുടെ ആദ്യ പന്തിൽ പൂജ വസ്ത്രക്കറും അഞ്ചാപന്തിൽ അർധ സെഞ്ചുറി ഹർമൻ പ്രീതും പുറത്ത് 

അവസാന പന്തിൽ ജയം അഞ്ചു റൺസ് അകലെ നിക്കെയാണ് വയനാട്ടുകാരി സജനയുടെ വരവ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് അലീസ് ക്യാപ്‌സിയുടെ അർധ സെഞ്ചുറി കരുത്തിലാണ് 171 റൺസ് നേടിയത്. ഡൽഹിക്കായി മിന്നു മണിയും കാലത്തിലിറങ്ങിയിരുന്നു.

MI vs DC WPL 2024 Highlights: Mumbai Indians Beat Delhi Capitals by 4 Wickets