Kochi: Players of Kerala Blasters FC (yellow) and East Bengal FC vie for the ball during an Indian Super League (ISL) 2023-24 season football match, at the Jawaharlal Nehru International Stadium, in Kochi, Wednesday, April 3, 2024. (PTI Photo) (PTI04_03_2024_000332B)

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്തുവിട്ട് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൻ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഒൻപതു പേരുമായാണ് മഞ്ഞപ്പട മത്സരം പൂർത്തിയാക്കിയത്. ഈസ്റ്റ് ബംഗാളിനായി സൗൾ ക്രെസ്പോയും നവോറം മഹേഷ് സിങ്ങും രണ്ടു ഗോൾ വീതം നേടി. 50, 71 മിനിറ്റുകളിലായിരുന്നു ക്രെസ്പോയുടെ ഗോളുകൾ

 

82,87 മിനിറ്റുകളിൽ നവോറം മഹേഷ് സിങ്ങും ലക്ഷ്യം കണ്ടു. 23–ാം മിനിറ്റിൽ ഫെഡോർ ചെർ‍ണിച്ചാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 84–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മഹെറിന്റെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. 45-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരത്തെ ഫൗൾ ചെയ്തതോടെ ജീക്സൻ സിങ് രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തായതു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.

 

Nine-man Kerala Blasters go down to East Bengal in final home match