hardik-pandya

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കിന്‍റെ പിടിയിലാണെന്നും എന്നാല്‍ താരം അത് സമ്മതിക്കുന്നില്ലെന്നും മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ സൈമൺ ഡോൾ. ആദ്യ രണ്ട് മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനായി ബൗളിങ് ഓപ്പണ്‍ ചെയ്ത ഹര്‍ദിക് തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളില്‍ പന്തെറിഞ്ഞിരുന്നില്ല. മുംബൈയുടെ അവസാന മല്‍സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ ഒരോവര്‍ മാത്രം എറിഞ്ഞ ഹര്‍ദിക് 13 റണ്‍സാണ് വഴങ്ങിയത്. 

ആദ്യ മല്‍സരത്തില്‍ ആദ്യ ഓവര്‍ പന്തെറിയുക, പെട്ടന്ന് മാറി നില്‍ക്കുക. ഹര്‍ദ്ദിക്കിന് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. താരം അത് അംഗീകരിക്കുന്നില്ല. എന്റെ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നത് എനിക്കുറപ്പാണ്, സൈമൺ ഡോൾ പറഞ്ഞത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എന്തുകൊണ്ടാണ് പന്തെറിയാഞ്ഞത് എന്ന ചോദ്യത്തിന് വേണ്ട സമയത്ത് അതുണ്ടാകുമെന്നായിരുന്നു താരത്തിന്‍റെ മറുപടി.

 

 

2023 ലോകകപ്പ് സമയത്ത് പരിക്കേറ്റ താരം മാസങ്ങളോളം കളത്തിന് പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരായ മല്‍സരത്തിനായിരുന്നു ഹര്‍ദ്ദികിന് കണങ്കാലിന് പരിക്കേറ്റത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ താരത്തിന് പരിക്ക് തിരിച്ചടിയാണ്. 2024 സീസണില്‍ ആകെ ആറു ഓവറാണ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞത്. 89 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഹര്‍ദ്ദിക് നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ മാത്രമാണ് നാലോവര്‍ പൂര്‍ണമായും എറിഞ്ഞത്. ഗുജറാത്തിനിതിരെ മൂന്നോവറും റോയല്‍ ചലഞ്ചേഴ്സിനെതിരെ ഓരോവറുമാണ് ഹര്‍ദ്ദിക് ബൗള്‍ ചെയ്തത്.