ബാറ്ററെ കണ്ട് പിടിക്കാനുള്ള രസകരമായ പോസ്റ്റിനു കമെന്‍റിട്ട് കുടുങ്ങിയിരിക്കുകയാണ് മലയാളി മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ഇന്‍റ്റ്ഗ്രാം അക്കൗണ്ടിലെ പോസ്റ്റിനാണ് താരം സച്ചിന്‍ എന്ന് കമെന്‍റിട്ടത്.
ബാറ്ററുടെ മുഖമോ ശരീരഘടനയോ വ്യക്തമാക്കാത്ത തരത്തില്‍ സ്റ്റാന്‍ഡിങ് പൊസിഷനും അതിനുതാഴെ ആ താരം കളിച്ച ഐപിഎല്‍ ടീമുകളുടെ ലിസ്റ്റുമാണ് നല്‍കിയിരിക്കുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളില്‍ കളിച്ച താരം ആരെന്ന കണ്ടുപിടിക്കാനാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ തന്‍റെ ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മാത്രം ഭാഗമായിട്ടുള്ള സച്ചിനാണ് ചിത്രത്തിലുള്ളതെന്നാണ് ശ്രീശാന്ത് കണ്ടെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാജി എന്ന് താരം കമെന്‍റ് ഇടുകയും ചെയ്തു.
താരത്തിന്‍റെ കമെന്‍റിനു താഴെ പരിഹാസവുമായി ക്രിക്കറ്റ് ആരാധകരും എത്തി. സച്ചിന്‍ എപ്പോഴാണ് സച്ചിന്‍ മറ്റ് ടീമുകളുടെ ഭാഗമായതെന്നാണ് ഇവരുടെ ചോദ്യം. മലയാളികളും വടക്കേ ഇന്ത്യക്കാരും താരത്തിന്‍റെ കമെന്‍റിന് മറുപടിയുമായി രംഗത്തെത്തി. ഇതിനു പിന്നാലെ ട്രോളുകളിലും ശ്രീശാന്തിന്‍റെ കമെന്‍റ് പ്രത്യക്ഷപ്പെട്ടു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെയോ, മുന്‍ ഇന്ത്യന്‍ താരം യുവരാജിനൊയോ ആണ് ആണ് ഇഎസ്പിഎന്‍ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന് എന്ന് നിരവധി ക്രിക്കറ്റ് ആരാധകര്‍ കണ്ടെത്തിയപ്പോഴാണ് സച്ചിന്‍ എന്ന് കമെന്‍റിട്ട് ശ്രീശാന്ത് വെട്ടിലായത്.
Sreesanth Comments 'Sachin' Gone Viral