ഐപിഎല്‍ 2024 ല്‍ എല്ലാ ബാറ്റര്‍മാരും ചേര്‍ന്ന് ഇതുവരെ അടിച്ചത് 13079 പന്തുകളില്‍ നിന്ന് 1000 സിക്സുകള്‍. ഇതുവരെയുള്ള ഐപിഎല്‍ സീസണുകളിലെ സര്‍വകാലറെക്കോര്‍ഡാണിത്.
സൺറൈസേഴ്‌സ് ഹൈദരാബാദ്-ലക്‌നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെയാണ് റെക്കോര്‍ഡ് പിറന്നത്. 2023 ല്‍ 1124 ഉം 2022 ല്‍ 1062 ഉം സിക്സറുകളായായിരുന്നു കളിക്കാര്‍ ആകെ നേടിയത്. ഐപിഎല്‍ ടൂര്‍ണമെന്റില്‍ ബാറ്റര്‍മാരുടെ അടിച്ചു കളിക്കാനുള്ള പ്രവണത കൂടി വരുന്നെന്നു ഇതില്‍ നിന്നും വ്യക്തമെന്നു ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ടി ട്വന്റി ഫോര്‍മാറ്റില്‍ കൂടുതല്‍ പന്തുകളും അതിര്‍ത്തി കടത്താനാണ് ബാറ്റര്‍മാര്‍ ശ്രമിക്കുക. ആരാധകര്‍ പ്രതീക്ഷിക്കുന്നതും ഈ തകര്‍പ്പന്‍ അടി തന്നെ. ഓരോ ബോളിലും കൂടുതല്‍ റണ്‍സ് നേടാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. അതു തന്നെയാണ് 20ട്വന്റി ക്രിക്കറ്റിന്റെ സൗന്ദര്യമെന്നു വിദഗ്ധരും ആരാധകരും ഒരു പോലെ പറയുന്നു.
IPL 2024 creates new all-time record with milestone 1000 sixes in fewest balls