epl-1-

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കിരീടധാരണം. മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും മാത്രമാണ് കിരീടപ്പോരിലുള്ളത്. വെസ്റ്റ് ഹാമിനെ തോല്‍പിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടം നേടി ചരിത്രം കുറിക്കും. സിറ്റി തോറ്റാല്‍ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള ആര്‍സനലിന് കിരീട സാധ്യത. ലിവര്‍പൂള്‍ പരിശീലകനായി യോര്‍ഗന്‍ ക്ലോപ്പ്  ഇന്ന്  അവസാന അങ്കത്തിനിറങ്ങും.  

 

എത്ര എത്ര സൂപ്പര്‍ ക്ലൈമാക്സുകള്‍ സമ്മാനിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. അഗ്വേറോയുടെ അവസാനമിനിറ്റിലെ ഗോളില്‍ കിരീടമുറപ്പിച്ച ഓര്‍മയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടുപതിറ്റാണ്ട് നീണ്ട കിരീടദാരിദ്രത്തിന് അവസാനമിടാന്‍ ആര്‍സനലും ഇറങ്ങും. സിറ്റിയുടെ ലക്ഷ്യം തുടര്‍ച്ചയായ നാലാം കിരീടം. ഇന്നോളം മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം. 

 മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കുകയും ആര്‍സനല്‍ എവര്‍ട്ടനെ തോല്‍പിക്കുകയും ചെയ്താല്‍  20 വര്‍ഷത്തിന് ശേഷം എമിറേറ്റ്സിലേക്ക് പ്രീമിയര്‍ ലീഗ് കിരീടമെത്തും.  ഇനി സിറ്റി സമനില വഴങ്ങുകയും ആര്‍സനല്‍ വിജയിക്കുകയും ചെയ്താല്‍ ഇരുടീമിനും 89 പോയിന്റാകും. ഗോള്‍ വിത്യാസത്തില്‍ മുന്നിലുള്ളവര്‍ ഇംഗ്ലണ്ട് വാഴും.  ക്ലബിനെ സുവര്‍ണകാലത്തേക്ക് നയിച്ച പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പിന് ജയത്തോടെ യാത്രയാക്കാനാണ് ലിവര്‍പൂള്‍ കാത്തിരിക്കുന്നത്.  വോള്‍വര്‍ഹാംപ്റ്റനാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. രാത്രി എട്ടരയ്ക്കാണ് പത്തുമല്‍സരങ്ങളുടെയും കിക്കോഫ് 

ENGLISH SUMMARY:

English Premier League; Manchester city and Arsenal to win the cup