945 ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രിയില്‍ ലൂയിസ് ഹാമിള്‍ട്ടന്‍ ജേതാവ്. പൊരിഞ്ഞ പോരാട്ടത്തില്‍ മാക്സ് വേര്‍സ്റ്റപനെ പിന്നിലാക്കിയാണ് ഹാമിള്‍ട്ടന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.  ഒരു സര്‍ക്യൂട്ടില്‍  ഒന്‍പത് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരമായി  ഹാമിള്‍ട്ടന്‍ ചരിത്രമെഴുതി. 

സില്‍വര്‍സ്റ്റോണിലെ ട്രാക്കിനെ തീപിടിപ്പിച്ച ത്രില്ലറില്‍ 1.4 സെക്കന്‍ഡിന്റെ വിത്യാസത്തില്‍ മാക്സ്് വെര്‍സ്റ്റാപ്പനെ പിന്നിലാക്കി ലൂയിസ് ഹാമിള്‍ട്ടന്‍. 

രണ്ടുതവണ മഴയെത്തിയതോടെ പതിവ് വേഗതകണ്ടെത്താന്‍ വെര്‍സ്റ്റാപ്പന്‍ പാടുപെട്ടു.  റേസിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചിടത്ത് കാത്തിരിന്നുകിട്ടിയ വിജയത്തിനൊടുവില്‍ വികാരാധീനനായി ഹാമിള്‍ട്ടന്‍.

2021ല്‍ സൗദി ഗ്രാന്‍പ്രീ വിജയിച്ച ശേഷം ഹാമിള്‍ട്ടന്റെ ആദ്യജയമാണ്. മക്്ലാരന്റെ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു ലക്ഷത്തി അറുപത്തിനാലായിരം കാണികളെത്തിയതോടെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീ റെക്കോര്‍ഡിട്ടു.

ENGLISH SUMMARY:

Lewis Hamilton edges Max Verstappen for a thrilling win at the British Grand Prix