90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. സൂപ്പർ സബ്സ്റ്റിട്യൂട്ടായി മാറിയ ഒലി വാറ്റ്‌കിൻസാണ് ജയമൊരുക്കിയത്. ബെർലിനിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനിനെ നേരിടും. ഇംഗ്ലണ്ടിന്റെ കാവൽമാലാഖയുടെ പേര് ഒലിവർ വാറ്റ്‌കിൻസ് എന്ന്. 81ആം മിനിറ്റിൽ നായകന് പകരക്കാരനായി ഇറങ്ങിയവൻ രക്ഷകനായി കളം വിട്ട സെമിപോരാട്ടം.
യൂറോയിൽ ഉടനീളം പകരക്കാരനെ ഇറക്കുന്നതിന്റെ പേരിൽ പഴി കേട്ട ഇംഗ്ലണ്ട് പരിശീലകൻ ഫൈനലിലേക്ക് എത്തുന്നത് പകരക്കാരന്റെ മികവിൽ. ഏഴാം മിനിറ്റിൽ സാവി സിമൻസിന്റെ ഗോളിൽ നെതെർലൻഡ്സ് മുന്നിലെത്തേണ്ടി വന്നു ഇംഗ്ലണ്ടിന് ഉണർന്ന് കളിക്കാൻ ഡച്ച് ഗോളിന് വഴി ഒരുക്കിയ ഡെൻസിൽ ഡംഫ്രിസിന്റെ പിഴവിൽ പെനൽറ്റി നേടിയെടുത്ത് ഇംഗ്ലണ്ട്
പോയിന്റ് ബ്ലാങ്കിൽ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർഡൻ പിക്ക്ഫോഡ് നടത്തിയ രണ്ട് സേവുകൾ ഇംഗ്ലണ്ടിന് കരുത്തായി. ക്വാർട്ടറിലും സെമിയിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിക്കുന്ന ആദ്യ ടീം ആയി ഇംഗ്ലണ്ട്.