ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനമായ പാരിസിലേക്കെത്തുന്ന ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ടീമുകള്‍ എന്ത് അണിയും എന്നതും കൗതുകമുണര്‍ത്തുന്നു. യൂണിഫോം ഒരുക്കുന്നതില്‍ ലോകോത്തര ഫാഷന്‍ ഡിസൈനര്‍മാരും ബ്രാന്‍ഡുകളും മല്‍സരിച്ചു. സെന്‍ നദിയിലൂടെ ഒരു റാംപ് വാക്ക് തന്നെ ഉദ്ഘാടനദിവസം പ്രതീക്ഷിക്കാം.
ജോര്‍ജിയോ അര്‍മാനി, റാള്‍ഫ് ലോറന്‍, സ്റ്റെല്ലാ ജീന്‍, ബെന്‍ ഷെര്‍മന്‍. റാംപുകളില്‍ മിന്നിത്തിളങ്ങിയ ഡിസൈനര്‍മാരും ബ്രാന്‍ഡുകളുമെല്ലാമുണ്ട് പാരിസ് വേദിയാകുന്ന ഒളിംപിക്സിലും. ലോറന്‍ അമേരിക്കയ്ക്കായും അര്‍മാനി ഇറ്റലിക്കായും സ്റ്റെല്ലാ ജീന്‍ ഹെയ്ത്തിക്കായും വസ്ത്രങ്ങള്‍ ഒരുക്കിനല്‍കി
ചിത്രകാരന്‍ ഫിലിപ്പെ ഡൊഡാര്‍ഡ് വരച്ച ചിത്രം വരെ ഹെയ്ത്തി ടീമിന്റെ വസ്ത്രത്തില്‍ ഇടംപിടിച്ചു. മംഗോളിയന്‍ ടീമിന്റെ വസ്ത്രമാണ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം നേടിയത്. ആതിഥേയരായ ഫ്രാന്‍സിനായി ഫ്രഞ്ച് ബ്രാന്‍ഡ് ബേര്‍ലൂറ്റിയാണ് വസ്ത്രങ്ങളൊരുക്കിയത്. ദക്ഷിണകൊറിയ, സ്പെയിന്‍, ഈജിപ്ത്, തുര്‍ക്കി ടീമുകളുടെ വസ്ത്രങ്ങളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. തരുണ്‍ തഹിലിയാനിയാണ് ഇന്ത്യയുടെ ഉദ്ഘാടനചടങ്ങിനുള്ള വസ്ത്രം ഡിസൈന്‍ ചെയ്തത്.