leon-marshall-summer-mcIntosh

TOPICS COVERED

ഫ്രാന്‍സിന്‍റെ നീന്തല്‍ താരം ലിയോ മര്‍ഷഹ് പാരിസ് ഒളിംപിക്സിലെ താരം. നാല് വ്യക്തിഗത സ്വര്‍ണവുമായാണ് സ്വന്തം നാട്ടില്‍ നടന്ന ഒളിംപിക്സില്‍ ലിയോ മിന്നിത്തിളങ്ങിയത്. മൂന്ന് വ്യക്തിഗത സ്വര്‍ണവുമായി കാനേഡിയന്‍ നീന്തല്‍ താരം സമ്മര്‍ മക്കിന്‍റോഷ്, രണ്ട് വ്യക്തിഗത സ്വര്‍ണമുള്‍പ്പെടേ മൂന്ന് സ്വര്‍ണവുമായി അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് എന്നിവരും പാരീസിന്‍റെ മനം കവര്‍ന്നു. സ്വന്തം നാട്ടില്‍ നടന്ന ഒളിംപിക്സിന്‍റെ മെഡല്‍ പട്ടികയില്‍ ഫ്രാന്‍സിന് അഞ്ചാം സ്ഥാനമാണ്. പക്ഷെ, വ്യക്തിഗത പ്രകടനത്തില്‍ ഒരു ഫ്രഞ്ചുകാരന്‍ ഒന്നാമനായി. ലിയോ മര്‍ഷഹ് എന്ന 22 വയസ്സുകാരന്‍. 

നീന്തലില്‍ നാല് വ്യക്തിഗത സ്വര്‍ണം. നാലിലും ഒളിംപിക് റെക്കോഡ്. വനിതകളില്‍ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയത് പതിനേഴ് വയസ്സുകാരിയായ നീന്തല്‍ താരം സമ്മര്‍ മക്കിന്‍റോഷാണ്. പങ്കെടുത്ത നാല് വ്യക്തിഗത ഇനങ്ങളിലും മെഡല്‍. മൂന്നെണ്ണത്തില്‍ സ്വര്‍ണം. രണ്ട് ഒളിംപിക് റെക്കോ‍ഡ്. ജിംനാസ്റ്റിക് ഇതിഹാസം സിമോണ്‍ ബൈല്‍സ് ആണ് പാരീസിലെ ശ്രദ്ധേയമായ മറ്റൊരു താരം. 

രണ്ട് വ്യക്തിഗത ഇനങ്ങളില്‍ ഉള്‍പ്പെടേ മൂന്ന് സ്വര്‍ണം, ഒരു വെങ്കലം. ടോക്കിയോയിലെ തിരിച്ചടിക്ക് സിമോണ്‍ രാജകീയമായി പ്രായശ്ചിത്തം ചെയ്തു. ജപ്പാന്‍റെ ഷിനോസ്കെ ഒകയും രണ്ട് വ്യക്തിഗത ഇനങ്ങളില്‍ ഉള്‍പ്പെടേ  മൂന്ന് സ്വര്‍വും ഒരു വെങ്കലവും നേടി ജിംനാസ്റ്റിക്സില്‍ തരംഗമായി. ട്രാക്ക് ആന്‍ഡ് ഫീല്‍ അമേരിക്കയുടെ ഗബ്രിയല്ലെ തോമസാണ് പാരീസിലെ താരം. വനിതകളുടെ ഇരുനൂറ് മീറ്ററില‍് സ്വര്‍ണം നേടിയ താരം 4x100, 4x400 മീറ്റര്‍ റിലേകളിലും സ്വര്‍ണം നേടി. 

ENGLISH SUMMARY:

French swimmer Leon Marshall get four gold medal with Olympic record at Paris