TOPICS COVERED

ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസതാരത്തിന് വീരോചിത യാത്രയയ്പ്പ് നല്‍കി ഹോക്കി ഇന്ത്യ. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാരിസ് ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ  ടീമിലെ മുഴുവന്‍ അംഗങ്ങളും മുന്‍ താരങ്ങളും പങ്കെടുത്തു. ശ്രീജേഷിനോടുള്ള ആദരസൂചനകമായി  പതിനാറാം നമ്പര്‍ ജേഴ്സി  പിന്‍വലിച്ചു. കേരളത്തില്‍ ഹോക്കിയുടെവളര്‍ച്ചയ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ശ്രീജേഷ്

ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ ഇതുപോലൊരു യാത്രയയ്പ്പ് ആദ്യം. ഹോക്കി ഇന്ത്യ അധികൃതരും സഹതാരങ്ങളും സ്നേഹംകൊണ്ട് പൊതിഞ്ഞു. ശ്രീജേഷിനൊപ്പം രണ്ടുപതിറ്റാണ്ട് ധരിച്ചിരുന്ന പതിനാറാം നമ്പര്‍ ജഴ്സിയും വിരമിക്കുകയാമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ്.

ഇതില്‍പരം സന്തോഷം ഇനിയില്ലെന്ന് ശ്രീജേഷിന്റെ പ്രതികരണം. വിരമിക്കല്‍ നേരത്തെയായോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ കേരളത്തില്‍ ഹോക്കി വളര്‍ത്താന്‍ കൂടുതല്‍ ഗ്രൗണ്ടുകളും മല്‍സരങ്ങളും സംഘടിപ്പിക്കണം. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടും. ജൂനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഉടന്‍ ഏറ്റെടുക്കില്ലെന്നും ശ്രീജേഷ്. കുടുംബാംഗങ്ങളും ചരിത്രനിമിഷത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു

PR Sreejesh's iconic No. 16 jersey retired by Hockey India: