saina-neeraj

സമൂഹമാധ്യമത്തിലെ ചില പ്രതികരണങ്ങളിലൂടെ ട്രെന്‍ഡിങ് ലിസ്റ്റിലിടം നേടുകയാണ് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍.   2021ല്‍ ടോക്കിയോ ഗെയിംസില്‍ നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ നേടും വരെ ജാവലിന്‍ ത്രോ ഒളിംപിക്സ് ഗെയിംസില്‍ ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്ന് താരം പോഡ് കാസ്റ്റില്‍ പറയുകയുണ്ടായി. ഇതോടെ സൈനയ്ക്കെതിരായ ട്രോളുകളും നിറഞ്ഞു. ‘സ്പോര്‍ട്സിലെ കങ്കണ റണൗട്ട്’ എന്നുപോലും പരിഹസിച്ച് പലരും സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ പങ്കുവച്ചു. 

ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുക്കുകയാണ് സൈന. കങ്കണയുമായി തന്നെ ചേര്‍ത്തുവച്ചതിന് നന്ദി. കങ്കണ സുന്ദരിയാണ്.  ഇനികായികമേഖലയിലാണെങ്കില്‍  ഞാന്‍ കൃത്യതയുള്ളയാളാണ്. ലോകത്തിലെ തന്നെ ഒന്നാം സ്ഥാനക്കാരിയുമായി. ബാഡ്മിന്‍റണില്‍ രാജ്യത്തിനായി ഒളിംപിക് മെഡല്‍ നേടി. വെറുതെ വീട്ടിലിരുന്ന് കമന്‍ററി പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. പക്ഷേ കളത്തിലിറങ്ങി കളിച്ച് രാജ്യത്തിനായി മെഡല്‍ വാങ്ങാനാണ് പാട്. നീരജ് നമ്മുടെയൊക്കെ സൂപ്പര്‍ ഹീറോയാണ്’ എന്ന് സൈന വ്യക്തമാക്കി. 

ഇതിനു മുന്‍പ് ബാഡ്മിന്‍റണോ ക്രിക്കറ്റോ മികച്ചതെന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയിലും സൈനയുടെ പേരുയര്‍ന്നു. കൊല്‍ക്കത്ത ബാറ്റര്‍ അങ്ക്രഷ്  രഘുവംശിയുടെ കമന്‍റിനു പിന്നാലെയായിരുന്നു അത്. 'മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ' എന്നായിരുന്നു അങ്ക്രിഷിന്‍റെ സമൂഹമാധ്യമ പോസ്റ്റ്.  വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ അങ്ക്രിഷ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു. '

‘വിരാട് കോലിയും രോഹിതും ആ നിലയിലേക്ക് ഉയര്‍ന്നതെങ്ങനെയാണ്? അതുപോലെ ആകാന്‍ എല്ലാ ബാറ്റര്‍മാര്‍ക്കും കഴിഞ്ഞോ? കഴിയില്ല. ഒന്നാമനാകാന്‍ കഠിനാധ്വാനവും പ്രതിഭയും ആവശ്യമാണ്. നിങ്ങള്‍ പറഞ്ഞതെനിക്ക് മനസിലായി, പക്ഷേ ഞാനവിടെ മരിച്ച് വീഴുകയൊന്നുമില്ല. ഞാനെന്തിന് ബുമ്രയെ നേരിടണം 8 വര്‍ഷം ക്രിക്കറ്റ് കളിച്ചാല്‍ ഈ ബുമ്ര ചോദ്യത്തിന് എനിക്ക് മറുപടി നല്‍കാനാകും. പക്ഷേ ബുമ്ര എന്നോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നാല്‍, എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’ എന്ന് സൈന തുറന്നടിച്ചിരുന്നു.

ENGLISH SUMMARY:

‘Didn't know that Javelin Throw was a part of Olympic Games until India's Neeraj Chopra bagged a gold medal at the Tokyo Games in 2021’ After Saina Nehwal made this comment, she is getting trolled on social media, with references like 'Kangana Ranaut of sports' also made.