രണ്ട് ഒളിംപിക്സുകളിലെ തുടര്‍ വെങ്കല നേട്ടത്തിന് ശേഷം, ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും. നെടുമ്പാശ്ശേരിയിലെ സ്വീകരണത്തിന് ശേഷം ആലുവ യു.സി. കോളജില്‍ വച്ച് പൗരസ്വീകരണം. തുടര്‍ന്ന് പൂക്കാട്ടുപടി വഴി റാലിയോടെ കിഴക്കമ്പലം മോറകാലയിലെ വീട്ടിലെത്തും.
സ്വപ്ന നേട്ടത്തിന് ശേഷം നാട്ടിലെയ്ക്കെത്തുന്ന ഒളിംപ്യനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഇങ്ങനെയൊക്കെയാണ്. വീട്ടില്‍ തയാറെടുപ്പുകളാണ്. ഉടനെ ആളും ആരവവും ഉയരാനുള്ള വീട്ടിലുള്ളത് ഭാര്യയുടെ അമ്മയും അച്ഛനും. അവരും സന്തോഷത്തിലാണ് സ്വീകരണത്തില്‍ മന്ത്രിമാരും എംഎല്‍എമാരും, മറ്റുജനപ്രതിനിധികളും അടക്കമുള്ളവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ശ്രീജേഷ് നെ
ടുമ്പാശേരിയില്‍ എത്തുന്നത്.