വിരാട് കോലിയുടെ അപരനാണ് ഇപ്പോൾ സൈബറിടത്തെ താരം. വൺ 8 കമ്മ്യൂൺ എന്ന റസ്റ്റോറന്‍റിൽ അപരൻ സന്ദർശനം നടത്തുന്നതും ഇത് അപരനാണെന്ന് തിരിച്ചറിയാതെ ജീവനക്കാർ ഇരിപ്പിടവും ഭക്ഷണവും നൽകുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒടുവിൽ അപരനാണെന്ന് മനസിലായതോടെയാണ് എല്ലാവർക്കും അമളി മനസിലായത്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കാർത്തിക് സച്ച് ദേവ് എന്ന ഉപയോക്താവാണ് രസകരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ വിരാടിന്‍റെ അപരനായി അറിയപ്പെടുന്ന കാർത്തിക് ശർമ്മയാണ്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ വിരാട് ആണെന്ന് മാത്രമേ ആർക്കായാലും തോന്നുകയുള്ളൂ. കൂടാതെ, വിരാട് അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ സ്ഥിരമായി എത്തുന്ന റസ്റ്റോറന്റ് കൂടിയാണ് വൺ 8 കമ്മ്യൂൺ. കോലി ഫ്രം മീഷോ എന്നാണ് സൈബറിടത്തെ കമന്‍റുകള്‍.