TOPICS COVERED

പാരാലിംപിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവാനി ലെഖാരയ്ക്ക് ലോക റെക്കോര്‍ഡോടെ സ്വർണം.  10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണു നേട്ടം. ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും ഷൂട്ടിങ്ങിലെ ആദ്യ മെഡലുമാണിത്. പാരാലിംപിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും അവനി സ്വന്തമാക്കി. ഫൈനലിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്നിക്  വെങ്കലം നേടി.

ENGLISH SUMMARY:

India's first gold in Paralympics; Avani Lekha world record in shooting