കേരള ക്രിക്കറ്റ് ലീഗിന് ഇന്ന്  തുടക്കം. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 2.30നാണ് ഉൽഘാടന മത്സരം. 

മിടുന്ന ആദ്യത്തെ പ്രഫഷണൽ ക്രിക്കറ്റ് ലീഗ് ആണ് കേരള ക്രിക്കറ്റ് ലീഗ്. 6 ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ്ലീ ഗിൻ്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങ് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടർന്ന് ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ  ഔദ്യോഗിക തുടക്കം കുറിക്കും. കായിക മന്ത്രി വി. അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ  പങ്കെടുക്കും. 

മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ  തൃശ്ശൂർ ടൈറ്റൻസും തമ്മിലുള്ള ആദ്യ മത്സരം ഉച്ചയ്ക്ക് രണ്ടരയ്‌ക്ക് തുടങ്ങും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേർസും ഏറ്റുമുട്ടും. സ്റ്റാർ സ്പോർട്സിൽ  തത്സമയം സംപ്രേഷണം ചെയ്യുന്ന മത്സരങ്ങൾക്ക്  പ്രവേശനം സൗജന്യമാണ്. 

ENGLISH SUMMARY:

Kerala cricket league starts today