പാരീസ് പാരാലിമ്പിക്സില്‍ വനിതകളുടെ 400 മീറ്റര്‍ ടി 20 വിഭാഗത്തില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി ദീപ്തി ജീവന്‍ജി. 55.82 സെക്കന്‍ഡിലാണ് നേട്ടം. യുക്രൈയ്നിന്റെ യൂലിയ ഷുലിയാര്‍,തുര്‍ക്കിയുടെ എയ്സല്‍ ഒണ്ടര്‍ എന്നിവര്‍ക്ക് തൊട്ടുപിന്നാലെയാണ് ദീപ്തി ഫിനിഷ് ചെയ്തത്. നേരത്തെ, വനിതകളുടെ ടി35 100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യയുടെ പ്രീതി പാല്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയിരുന്നു. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 16 ആയി.