indian-oplympic-association

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുള്ള ധനസഹായം നിര്‍ത്തലാക്കി രാജ്യാന്തര ഒളിംപിക് കമ്മിറ്റി. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ് മാത്രം നല്‍കും. ധനസഹായം നിര്‍ത്തലാക്കിയത് കായിക താരങ്ങളുടെ പരിശീലനത്തെ ബാധിക്കും. അസോസിയേഷനിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ ആശങ്കയെന്നും അസോസിയേഷനിലെ തര്‍ക്കം പരിഹരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഒളിംപിക് അസോസിയേഷനിലെ തര്‍ക്കങ്ങഴെ തുടര്‍ന്ന് പിടി ഉഷയ്ക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. 25 ന് ചേരുന്ന ജനറല്‍ മീറ്റിങ്ങിലെ അജന്‍ഡയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.ടി.ഉഷ തയാറാക്കിയ അജന്‍ഡ മാറ്റിയാണ് 12 എക്സിക്യുട്ടീവ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം ഉള്‍പ്പെടുത്തിയത്. ഉഷ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു, എക്സിക്യുട്ടീവ് അംഗങ്ങള്‍ക്ക് അനധികൃതമായി കാരണംകാണിക്കല്‍ നോട്ടിസുകള്‍ നല്‍കി, സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ കൂടിയാലോചനകളില്ലാതെ തീരുമാനിച്ചു തുടങ്ങി ഒട്ടേറെ ആരോപണങ്ങളും ഇവ ചര്‍ച്ചചെയ്യണമെന്നും ഇ.സിയുടെ അജന്‍ഡയില്‍ പറയുന്നു. 

അതേസമയം, ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അജണ്ട അംഗീകരിക്കില്ലെന്ന് പ്രസിഡന്‍റ് പി.ടി. ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു. വിളിച്ചത് അടിയന്തരയോഗമാണെന്നും അജണ്ട മാറ്റാനാകില്ലെന്നും ഉഷ വ്യക്തമാക്കി. 

ENGLISH SUMMARY:

International Olympic Committee halts financial aid to the Indian Olympic Association.