epl-manch

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തോല്‍വി. സിറ്റിയെ ബോണ്‍മത്ത് 2–1ന് തോല്‍പിച്ചു. പ്രമിയര്‍ ലീഗില്‍ സിറ്റിയുടെ 32 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിനും അവസാനം  ഒരുഗോളിന് പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ച ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപെട്ടു. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ലീഡ് രണ്ടുപോയിന്റാക്കി ഉയര്‍ത്തി.   

ഗാര്‍ഡിയോളയുെട സിറ്റിയെ കളിപഠിപ്പിച്ച് ബോണ്‍മത്തിന് ചരിത്രവിജയം. ഒന്‍പതാം മിനിറ്റില്‍ സെമന്യോയുടെ ഗോളില്‍ ബോണ്‍മത്ത് മുന്നിലെത്തിയപ്പോള്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുതിര്‍ക്കാന്‍ പോലും സിറ്റിക്കായില്ല

ഇവാനില്‍സന്റെ ഡൈവിങ് ഫിനിഷ് ബോണ്‍മത്തിന്റെ ലീഡുയര്‍ത്തി. എട്ടുമിനിറ്റ് ശേഷിക്കെ ഗ്വാര്‍ഡിയോളിലൂടെ സിറ്റി ഒരുഗോള്‍ മടക്കിയെങ്കില്‍ സമനില വഴങ്ങാതെ ബോണ്‍മത്ത് പ്രതിരോധം പിടിച്ചുനിന്നു. ന്യൂകാസില്‍ യുണൈറ്റഡാണ് ആര്‍സനലിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ചത്. വലതുവിങ്ങില്‍ നിന്ന് ആന്റണി ഗോര്‍ഡന്‍ നല്‍കിയ ക്രോസ് വലയിലാക്കിയത് അലക്സാണ്ടര്‍ ഇസാക്ക്

വമ്പന്‍മാര്‍ വീണ ദിവസം ലിവര്‍പൂള്‍ അടിതെറ്റാതെ പിടിച്ചുനിന്നു. ആദ്യപകുതില്‍ 1–0ന് പിന്നിലായ മുന്‍ ചാംപ്യന്‍മാര്‍ രണ്ടാം പകുതിയില്‍ രണ്ടുഗോളിച്ച് ബ്രാറ്റനെ തോല്‍പിച്ചു.

arsenal and manchester city lost in the english premier league: