സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങളില്‍ 709 പോയിന്‍റുമായി തിരുവനന്തപുരത്തിന്‍റെ കുതിപ്പ് തുടരുന്നു. നീന്തല്‍ മത്സരത്തില്‍ ഇന്നും പുതിയ റെക്കോര്‍ഡ് പിറന്നു. കായികമേളയുടെ ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ നാളെ മുതല്‍ തുടങ്ങും. 

സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനം ഗെയിംസ് മത്രങ്ങളുടെ ഫൈനലുകളുടെതാണ്. നീന്തല്‍ മത്സരത്തില്‍ ഇന്നും പുതിയ റെക്കോര്‍ഡോഡെയാണ് തിരുവനന്തപുരത്തിന്‍റെ മോങ്ങം തീര്‍ഥു സാമവേദ് ഫിനിഷ് ചെയ്തത്. 800മീറ്റര്‍ ഫ്രീസ്റ്റൈല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് തിരുത്തിയത്. 

നീന്തലില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ തിരുവനന്തപുരം തുണ്ടത്തില്‍ MVHSS ലെ അനഘ എം.ആറും ഒന്നാംസ്ഥാനത്തെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ പവര്‍ ലിഫ്റ്റിംങിലും തിരുവനന്തപുരമാണ് ഒന്നാമത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഫെന്‍സിങില്‍ കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

 78 പോയിന്‍റുമായി തിരുവനന്തപുരം സെന്‍റ്.ജോസഫ് HSS ആണ് സ്കൂളുകളില്‍ ഒന്നാം സ്ഥാനത്ത്. കായികമേളയുടെ ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് നാളെ മുതല്‍ തുടക്കമാകും. പ്രധാന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് റജിസ്ട്രേഷന്‍ നടപടികള്‍ നടക്കും.

ENGLISH SUMMARY:

Thiruvananthapuram continues to lead with 709 points in the state school sports meet's games events. A new record was set today in the swimming competition, adding to the excitement. The much-anticipated athletics events, a highlight of the sports meet, will begin tomorrow