ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ‌്‌ വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ്  പൂനിയയ്ക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനാ സാംപിൾ നൽകാതിരുന്നതിനുമാണ് നാഡയുടെ നടപടി. വിലക്ക് വന്നതോടെ നാലു വര്‍ഷം ഗുസ്‌തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ പുനിയക്ക് കഴിയില്ല. മാർച്ച് പത്തിനായിരുന്നു നാഡയുടെ പരിശോധനയ്ക്ക് പൂനിയ വിസമ്മതിച്ചത്.  കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയെന്ന കാരണത്താലായിരുന്നു പൂനിയയടെ നിസഹകരണം.  

പരിശോധനയ്ക്ക് തയാറാണെന്നും എന്നാല്‍ കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ 'നാഡ'യോട്  ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 23 മുതൽ നാലു വർഷത്തേക്കാണ് വിലക്കെന്ന് നാഡ അറിയിച്ചു. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തിതാരമായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു. 

Bajrang Punia Suspended For Four Years By NADA For Anti-doping Code Violation:

Bajrang Punia Suspended For Four Years By NADA For Anti-doping Code Violation. he says that he never refused to give sample but only demanded to know NADA’s response to his email where he sought answer why expired kits were sent to take his samples.