manu-harmanpreet-praveen-3

മനു ഭാക്കര്‍, ഹർമൻപ്രീത് സിങ്ങ്, പ്രവീൺ കുമാര്‍

ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഖേല്‍രത്ന ശുപാര്‍ശയില്ല. പുരസ്കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്ന് കായിക മന്ത്രാലയം വിശദീകരിക്കുമ്പോള്‍ അപേക്ഷ നല്‍കിയിരുന്നെന്ന് മനു ഭാക്കറിന്റെ കുടുംബവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങിനേയും  പാരാലിംപിക്സ് മെഡല്‍ ജേതാവ് പ്രവീണ്‍ കുമാറിനേയും മേജർ ധ്യാൻ ചന്ദ് ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തു.

പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സില‌ക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്. 

2020 ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു. പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ മനു ഭാകർ വെങ്കല മെഡലുകൾ നേടിയിരുന്നു. പാരിസ് ഒളിംപിക്സിനു പിന്നാലെ ‘ഞാൻ ഖേൽരത്ന അർഹിക്കുന്നുണ്ടോയെന്ന്’ എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ച മനുവിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

ENGLISH SUMMARY:

Hockey captain Harmanpreet Singh, para high jumper Praveen Kumar nominated for khel rathna. Manu Bhakers name missing