madison

അരീന സബലേങ്കയെ അട്ടിമറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം അമേരിക്കയുടെ മാഡിസന്‍ കീസിന്. രണ്ടരമണിക്കൂര്‍ നീണ്ട മല്‍സരത്തില്‍, മൂന്നുസെറ്റ് പോരാട്ടത്തിലാണ് മാഡിസന്‍ കീസ് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിക്കുന്ന രണ്ടാമത്തെ പ്രായമേറിയ താരമായി കീസ്  

രണ്ടുവര്‍ഷമായി മെല്‍ബണില്‍ തോല്‍വിയറിയാത്ത, ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി, 29ാം വയസില്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം. 

സബലേങ്കയുടെ കരുത്തിന് കൃത്യതയാര്‍ന്ന ക്രോസ് കോര്‍ട്ട് ഷോട്ടുകളായിരുന്നു കീസിന്റെ മറുപടി. ബ്രേക്ക് പോയിന്റോടെ തുടങ്ങിയ കീസ് 6–3ന് ആദ്യ സെറ്റ് അടിച്ചു

 

സബലേങ്കയില്‍ നിന്ന് പ്രതീക്ഷിച്ച തിരിച്ചുവരവ് കണ്ടതോടെ മല്‍സരം മൂന്നാം സെറ്റിലേക്ക്.  കൂറ്റന്‍ സര്‍വുകളുമായി ഇരുവരും ഒപ്പത്തിനൊപ്പം നിന്നതോടെ സ്കോര്‍ 5–5.  പന്ത്രണ്ടാം ഗെയിമില്‍ അതുവരെ ഫൈനലിന്റെ സമ്മര്‍ദത്തിന് കീഴ്പ്പെടാതിരുന്ന സബലേങ്കയ്ക്ക് അടിതെറ്റി. ഒരു ഫോര്‍ഹാന്‍ഡിലൂടെ കീസ് ആദ്യ ഗ്രാന്‍സ്ലാമില്‍ മുത്തമിട്ടു. . 

ENGLISH SUMMARY:

Australian Open Final: Brilliant Keys downs Sabalenka, wins maiden Grand Slam