insta-cricket

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയെ തോല്‍പിച്ചതിന് പിന്നാലെ ട്രാവിസ് ഹെഡിന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പൊങ്കാലയിടാന്‍ പോയ ഇന്ത്യന്‍ ആരാധകര്‍ക്ക് അബദ്ധം പറ്റി. ട്രാവിസ് ഹെഡെന്ന് കരുതി കയറിച്ചെന്നത് ട്രാവിസ് സ്കോട്ടിന്റെ അക്കൗണ്ടിലേക്കാണ്. 

അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്കോട്ട് പോസ്റ്റ് ചെയ്ത പടങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെയായിരുന്നു കമന്റ്. ജോണ്‍ സീനയ്ക്കും റോക്കിനുമൊപ്പം മുഖം കാണിച്ചപ്പോഴുള്ള വിഡിയോയ്ക്ക് താഴെ വരെ കളിയാക്കല്‍ കമനന്റുകളായിരുന്നു. അബദ്ധം പറ്റിയത് ഇന്ത്യന്‍ ആരാധകര്‍ക്കാണ്. ട്രാവിസെന്നാണ് നിങ്ങടെ പേര് എങ്കില്‍ ഒന്ന് സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാവിസ് ഹെഡ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

After beating Australia in the Champions Trophy, the Indian fans who went to mock on Travis Head's Instagram account made a mistake.The comment was posted below pictures and videos posted by American rapper Travis Scott.