Image Credit Social Media

Image Credit Social Media

TOPICS COVERED

ഭര്‍ത്താവും കബഡി താരവുമായ ദീപക് ഹൂഡ് സ്വവര്‍ഗാനുരാഗിയാണെന്ന് ഇന്ത്യന്‍ ബോക്സര്‍ സ്വീറ്റി ബൂറ. ഭര്‍ത്താവിനെതിരെ നിയമനടപടിക്കായി വിഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലുണ്ട്.  2022 ജൂലൈയിലാണ് സ്വീറ്റയും ദീപകും വിവാഹിതരായത്.  

'മോശമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പുരുഷന്മാരുമൊത്തുള്ള അയാളുടെ വീഡിയോകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളും ഞാൻ കോടതിയിൽ ഹാജരാക്കും. ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ എന്‍റെ ഭർത്താവ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നു' ബൂറ വീഡിയോയിൽ പറഞ്ഞു.

ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനം വേണമെന്നും ബൂറ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കളോട് പോലും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യം  പുറത്തുപറയാന്‍ തന്നെ നിര്‍ബന്ധിതയായിരിക്കുകയാണെന്നും സ്വീറ്റി പറഞ്ഞു.

മാര്‍ച്ച് 25 ന് ബൂറ ഭര്‍ത്താവ് ഹൂഡയെ ഹിസാറിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഹൂഡയുടെ അടുത്തേക്ക് ഓടിയെത്തുകയും കഴുത്തിൽ പിടിക്കുന്നതും വിഡിയോയിലുണ്ട്. ബന്ധുക്കൾ ഇടപെട്ട് ബൂറയെ തടയുന്നതും ദൃശ്യത്തിലുണ്ട്. സ്ത്രീധന, ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി നേരത്തെ ബൂറ കബഡി താരത്തിനെതിരെ വിവാഹ മോചന കേസ് നല്‍കിയിരുന്നു. 

2023 വനിതാ ലോക ബോക്സിങ് ചാംപ്യനും 2014 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡലും നേടി താരമാണ് ബൂറ. കബഡി താരമായ ദീപ് ഹൂഡ ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ ടീം അംഗമായിരുന്നു. 

ENGLISH SUMMARY:

Indian boxer Saweety Boora has made serious allegations against her husband, kabaddi player Deepak Hooda, stating that he is gay. She also claimed to have video evidence to support her allegations, which she intends to use for legal proceedings. In a video shared on social media, Sweety revealed that she and Deepak got married in July 2022.