bcci-meeting

TOPICS COVERED

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെയും നായകനെയും കണ്ടെത്താന്‍ ബിസിസിഐയുടെ യോഗം നാളെ ഗുവാഹത്തിയില്‍.  താരങ്ങള്‍ക്കുള്ള  വാര്‍ഷിക കരാറും ചര്‍ച്ചയാകും. രോഹിത്തിനും കോലിക്കും  കരാര്‍ പുതുക്കിനല്‍കുന്നതില്‍ ബിസിസിഐയില്‍ ഭിന്നതയുണ്ടന്നാണ് സൂചന.  

താരങ്ങളെ നാലായി തിരിച്ചാണ് ബിസിസിഐയുെട വാര്‍ഷിക കരാര്‍. A പ്ലസ്  ഗ്രേഡിലുള്ളവര്‍ക്ക് ഏഴുകോടിയും എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ചുകോടിയും ബി ഗ്രേഡിന് മൂന്നുകോടിയും സിയ്ക്ക് ഒരുകോടിയും വാര്‍ഷിക പ്രതിഫലം ലഭിക്കും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ ബുംറയൊഴികെയുള്ളവര്‍ക്ക് കരാര്‍ പുതുക്കി നല്‍കുന്നതില്‍ ബിസിസിഐയില്‍ ഭിന്നാഭിപ്രായമുണ്ട്.

ട്വന്റി 20യില്‍ നിന്ന് വിരമിച്ച താരങ്ങള്‍ക്ക് പകരം മൂന്നുഫോര്‍മാറ്റിലും മികച്ചപ്രകടനം നടത്തുന്നവരെയാണ് പരിഗണിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐപിഎലിന് ശേഷം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പരിഗണിക്കേണ്ടന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായാണ് സൂചന.  ഓസീസ് പര്യനടത്തില്‍ മൂന്നുമല്‍സരങ്ങളില്‍ നിന്ന് 31 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കരുണ്‍ നായരെ ‌ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.  ജൂണ്‍ 20 മുതലാണ് അഞ്ചുമല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര.

ENGLISH SUMMARY:

The BCCI meeting to select India's Test squad and captain for the England tour will be held tomorrow in Guwahati