sunil-chhetri

TOPICS COVERED

ജൂൺ ആറിന് സാൾട്ട്ലേക്കിലെ തിങ്ങിനിറഞ്ഞ ​ഗാലറിയിൽ നീലപ്പടയ്ക്കിടയിൽ ഒരു മോഹൻബ​ഗാൻ പതാക ഉറപ്പായും പറക്കും. ​​ഗാലറിയിൽ നിന്നുയരുന്ന ആരവം ഉയർന്ന് പൊങ്ങി കൊല്‍ക്കത്ത മൈതാനെയും ഉണര്‍ത്തും. തളം കെട്ടി നിൽക്കുന്ന ആവരങ്ങൾക്കിടയിലൂടെ ഛേത്രി ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ മാനത്തും ഓര്‍മകളുടെ കാര്‍മേഘം പെയ്യാന്‍ വെമ്പി നില്‍ക്കുന്നത് കാണാം. ആദ്യം നനഞ്ഞ് തുടങ്ങുക ഡാർജിലി​ങും ഡൽഹിയുമാകും.

ബലൂൺ തട്ടി തുടങ്ങിയ കൊച്ചുപയ്യനില്‍ നിന്ന് തുടങ്ങി മുതൽ അമ്മയെയും തോൽപ്പിച്ച് ജയിക്കാനുള്ള മനസുമായി ഛേത്രിയെ വളർത്തിയ ന​ഗരങ്ങൾ. നേപ്പാള്‍‍‍ ദേശീയ ടീമം​ഗമായിരുന്ന സുശീല ഛേത്രിയുടെ മകൻ പിച്ചവയ്ക്കുന്നതിനും മുൻപ് ബലൂണ്‍ തട്ടിത്തെറിപ്പിച്ച് തുടങ്ങി.  അമ്മയ്ക്കൊപ്പം കളിച്ച് ജയിക്കാനുള്ള ആർത്തിയിൽ നിന്ന് ജയം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഛേത്രി പഠിച്ചു. 'കളിക്കാൻ ചെന്നില്ലെങ്കിൽ വാതിലിൽ തലയിടിക്കും,അങ്ങനെ അവനൊപ്പം ദിവസവും 2-3 മണിക്കൂർ കളിക്കും. ആറുമണിയോടെ കൂട്ടുകാരെത്തിയ ശേഷം മാത്രമായിരുന്നു ഒന്ന് ഫ്രീയായിരുന്നത്'.  

പക്ഷെ 13 വയസ് വരെ അമ്മയെ തോൽപ്പിക്കാൻ സുനിൽ ഛേത്രിക്കായില്ല. ഓരോ ടൂർണമെന്റിലേക്ക് ഇറങ്ങുമ്പോഴും ഛേത്രിയുടെ മനസിൽ എങ്ങനെ അമ്മയെ തോൽപ്പിക്കും എന്നായിരുന്നു ചോദ്യം. പ്രായം ചെറുതായത് കൊണ്ടോ തന്നേക്കാൾ ചെറുതായത് കൊണ്ടോ മൽസരത്തില്‍ യാതൊരു ഇളവും ഛേത്രിക്ക് ലഭിച്ചില്ല. നന്നായി കളിച്ചാൽ ജയിക്കാമെന്നായിരുന്നു അമ്മയുടെ ലൈന്‍. 'തോറ്റുകൊടുത്താൽ എങ്ങനെ ജയിക്കാൻ പഠിക്കും, ഓരോ ​ഗോളടിക്കുന്നത് വരെയും ജയിക്കുന്നത് വരെയും അവൻ പോരാടും 'He never give up'.

ഓരോ ​ഗോളടിക്കുന്നത് വരെയും ജയിക്കുന്നത് വരെയും അവൻ പോരാടും 'He never give up'

ഡൽഹി ആർമി സ്കൂൾ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അക്കാലത്ത് സുനിൽ ഛേത്രി. 11 ൽ പഠിക്കുന്ന സമയത്ത് ഡൽഹി അണ്ടർ 17 സ്റ്റേറ്റ് ടീമിലേക്കുമെത്തി. അക്കാലത്ത് ഡൽഹി സിറ്റി എഫ്സിയിൽ കളിച്ചിരുന്ന അമിത് ശർമയുടെ റക്കമന്റേഷനിലാണ് സുനിൽ ഛേത്രി ക്ലബ് ഫുട്ബോളിലേക്ക് എത്തുന്നത്. 

മോഹൻ ബ​ഗാൻ സൈൻ ചെയ്ത 17കാരൻ

ഡ്യൂറന്റ് കപ്പിന്റെ പ്രാഥമിക റൗണ്ടിലടക്കം ഡൽ​ഹി സിറ്റി എഫ്സിക്ക് കളിച്ച പ്രകടനമാണ് സുനിൽ ഛേത്രിയെ മോഹൻ ബ​ഗാനിലേക്ക് എത്തിക്കുന്നത്. 'ബൈസിക്കിൾ കിക്കിലൂടെ ​ഗോൾ നേടുന്നൊരു പ്രകടനമാണ് ഛേത്രിയുടേതായി ആദ്യം കാണുന്നത്. ഇവൻ മികച്ചൊരു താരമാകും, അന്നു തന്നെ മോഹൻ ബ​ഗാൻ ഓഫീഷ്യൽസിനോട് ഈ താരത്തെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു' അന്നത്തെ മോഹൻ ബ​ഗാൻ കോച്ച് സുബ്രത ഭട്ടാചാര്യ ഒരിക്കല്‍ ഓര്‍ത്തെടുത്തു.

sunil-chhetir-mohun-bagan

വിളി വന്നത് അക്കാദമിയിലേക്കെന്ന ധാരണയിലായിരുന്നു ഛേത്രി. മൂന്ന് വർഷം അക്കാദമിയിൽ നന്നായി കളിച്ചാൽ നല്ല ടീമുകളിലേക്ക് മാറാം. അത് മാത്രമായിരുന്നു കുഞ്ഞു ഛേത്രിയുടെ മനസില്‍.  ട്രയൽസിന് ശേഷം 2002 ൽ 17 കാരനെ കൊൽക്കത്തൻ ക്ലബ് സ്വന്തമാക്കി. ദേശീയ ചാംപ്യൻമാരായ വർഷം മോഹൻ ബ​ഗാൻ ഒരു 17 കാരനെ ടീമിലെത്തിച്ചത് അന്ന് വാർത്തയായിരുന്നു. അങ്ങനെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് മോഹന്‍ ബഗാന്‍റെ കുപ്പായത്തില്‍ ഛേത്രി പിച്ചവച്ചു. ശേഷം ചരിത്രം.  

60,000 രൂപയുടെ ഓഫറാണ് മോഹൻ ബ​ഗാൻ സുനിൽ ഛേത്രിക്ക് അന്ന് നൽകിയത്. വർഷത്തിൽ 20,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പള വർധനവും. മൂന്ന് വർഷം മോഹൻ ബ​ഗാന് കളിച്ച ഛേത്രി 18 മൽസരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് നേടിയത്.  ആദ്യ വർഷം ബെഞ്ചിലായിരുന്ന ഛേത്രി, കൽക്കട്ട ലീ​ഗിലെ ഡെർബി മാച്ച് ഓർക്കുന്നത് ഇങ്ങനെ,  

'അതൊരിക്കലും തമാശയല്ല, ഈസ്റ്റ് ബം​ഗാളും മോ​ഹൻ ബ​ഗാനും ആരാധകർക്ക് ജീവന്റെ ഭാ​ഗമാണ്. ഡെർബി മൽസരം വർഷത്തിലേക്കുള്ള ആവേശമായിരുന്നു. അന്ന് പകരക്കാരനായാണ് ഇറങ്ങുന്നത്. ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ഗാലറികള്‍. ആരാധകര്‍ തൊട്ടടുത്ത്. അവര്‍ പറയുന്നതെന്തെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയും. മൽസരം സമനിലയിലേക്ക് പോയതോടെ ആരാധകരുടെ വാക്കുകൊണ്ടുള്ള രോഷവും തുപ്പലുകളും ഉണ്ടായി. എന്താണ് സംഭവിക്കുന്നതെന്നാണ് ആദ്യം മനസിലായില്ല. താരങ്ങളെല്ലാം ടെന്റിനുള്ളിലേക്ക് ഓടികയറി.  പിന്നെ പുറത്തിറങ്ങാൻ ആർക്കും ധൈര്യം വന്നില്ല. കല്ലുകളാണ് ടെന്‍റിന് നേരെ പറന്നു വന്നത്'. ​ഗ്രൗണ്ടിലെ ഈ സമ്മർദം സുനലിനെ കൂടുതൽ ഫോക്കസ് ചെയ്യാൻ സാഹായിച്ചു. മൂന്ന് വർഷത്തെ ബഗാന്‍ ജീവിതത്തിന് ശേഷം ജിസിടിയിലേക്ക്.

അതൊരിക്കലും തമാശയല്ല, ഈസ്റ്റ് ബം​ഗാളും മോ​ഹൻ ബ​ഗാനും ആരാധകർക്ക് ജീവന്റെ ഭാ​ഗമാണ്

ഹൃദയം കവര്‍ന്നെടുത്ത് കോച്ചിന്‍റെ മകള്‍

പ്രൊഫഷണൽ കരിയറിന്റെ തുടക്കം പോലെ ഛേത്രിയുടെ പേഴ്സണൽ കരിയറിനും കൊൽക്കത്ത മധുരം സമ്മാനിച്ചു. സോനം ഭട്ടാചാര്യ  സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി സുനലിനെ കാണുന്നത്. മോഹൻ ബാ​ഗന്റെ കോച്ചായ അച്ഛന്റെ ഫോണിൽ നിന്നും നമ്പറെടുത്താണ് സുനലിനെ സോന ആദ്യം വിളിക്കുന്നത്.  'മോഹൻ ബാ​ഗനിൽ കളിച്ചുകണ്ടിരിക്കെ തന്നെ കുഴപ്പിച്ചിരുന്ന ആ പെൺകുട്ടി കോച്ചിന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ല, ഒരിക്കലെന്ന വിളിച്ച ആ പെൺകുട്ടിയോട് പറഞ്ഞത് ഇനി എന്നെ വിളിക്കരുതെന്നാണ്' അങ്ങനെയാണെങ്കിലും 2017 ഡിസംബറിൽ കൊൽക്കത്തയിൽവച്ചു തന്നെ ഇരുവരും വിവാഹിതരായി. 

sunil-chhetri-sona-bhattacharya
sunil-chhetri-sona-bhattacharya

അകത്ത് എത്രപേരുണ്ടോ അത്രയും ആവേശം പുറത്തും, പാകിസ്ഥാന്റെ അത്രത്തോളം ഇന്ത്യൻ പതാകയും, പാകിസ്ഥാനിലെ കെറ്റ്വയിലെ ആവേശം തിങ്ങനിറഞ്ഞ മൈതാനത്താണ് സുനിൽ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറുന്നത്. ഒരു ​ഗോൾ സമനിലയിൽ അവസാനിച്ച മൽസരത്തിൽ ഇന്ത്യയ്ക്കായി ​ഗോളടിച്ചതും  ഛേത്രിയാണ്. 'ആദ്യ മൽസരത്തിൽ ​ഗോളടിച്ചു, ജീവിതത്തിലൊരിക്കും മറക്കില്ല, സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്ന നിമിഷം അത് പറഞ്ഞറിയികാനാവില്ല' എന്നാണ് സുനിൽ അരങ്ങേറ്റത്തെ പറ്റി പറഞ്ഞത്. ഈ മൽസരം നടന്ന് മൽസരം നടന്ന് 19 വർഷം (12-ജൂൺ-2005) പൂർത്തായാകാനിരിക്കെയാണ് ഛേത്രി വിമരിക്കുന്നത്. കൈപിടിച്ചുയർത്തിയ കൊൽക്കത്തയിൽ നിന്ന് തന്നെയാകുന്നു വിടപറയലും.

ENGLISH SUMMARY:

Sunil Chhetri Come Back To Kolkata Where He Start Professional Football With Mohun Bagan