simone-biles

ഫോട്ടോ: എപി

TOPICS COVERED

യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങില്‍ കാലിടറാതെ ജയിച്ചു കയറിയ അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം. ഒളിംപിക്സിലും വിസ്മയിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടോക്യോയിലേക്ക് സിമോണ്‍ ബൈല്‍സ് എത്തിയത്. ഒളിംപിക്സില്‍ അപകടകരമായ യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന ആദ്യ വനിത എന്ന നേട്ടം സിമോണ്‍ ബൈല്‍സിന് തൊട്ടുമുന്‍പില്‍ നിന്നു. എന്നാല്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ നിന്ന സിമോണ്‍ ബൈല്‍സിന് പക്ഷേ ടോക്യോയില്‍ മത്സര മധ്യേ പിന്മാറേണ്ടി വന്നു. ഒളിംപിക്സ് സ്വര്‍ണത്തേക്കാള്‍ വലുതാണ് മാനസികാരോഗ്യം എന്ന വലിയ സന്ദേശം കൂടി സിമോണ്‍ ബൈല്‍സ് അവിടെ നല്‍കി. 

ടോക്യോയിലേക്ക് എത്തുന്നതിന് മുന്‍പ് സിമോണ്‍ ബൈല്‍സിനായി സ്വര്‍ണ മെഡല്‍ കഴുത്തില്‍ അണിഞ്ഞ് നില്‍ക്കുന്ന ഗോട്ടിന്റെ ഇമോജി തയ്യാറാക്കിയിരുന്നു ട്വിറ്റര്‍. അങ്ങനെയൊരു ഇമോജി ലഭിക്കുന്ന ആദ്യ അത്​ലറ്റായിരുന്നു സിമോണ്‍. എന്നാല്‍ ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ടോക്യോയില്‍ വനിതാ ജിംനാസ്റ്റിക് ടീം ഫൈനല്‍ പുരോഗമിക്കവെ ടീമില്‍ നിന്ന് പിന്മാറുന്നതായി സിമോണ്‍ ബൈല്‍സ് പ്രഖ്യാപിച്ചു. കായിക ലോകത്തെ ഒന്നാകെ അത് ഞെട്ടിച്ചു. 

simone-biles-2

റിയോ ഒളിംപിക്സില്‍ നാല് സ്വര്‍ണമായിരുന്നു സിമോണ്‍ ബൈല്‍സ് നേടിയത്. ടോക്യോ ഒളിംപിക്സില്‍ അമേരിക്കന്‍ ജിംനാസ്റ്റിക് ടീമിന്റെ പ്രതീക്ഷകളെല്ലാം സിമോണിലായിരുന്നു. എന്നാല്‍ സ്വര്‍ണ മെഡല്‍ പോലും വേണ്ടെന്ന് വെച്ച് മാനസികാരോഗ്യ പ്രശ്നം തുറന്ന് പറഞ്ഞ് പിന്മാറിയ സിമോണ്‍ ബൈല്‍സിന് വലിയ കയ്യടിയാണ് ലഭിച്ചത്. തെറാപ്പിയും മരുന്നുകളെയുമാണ് ആശ്രയിക്കുന്നത് എന്ന് ടോക്യോയിലേക്ക് എത്തുന്നതിന് മുന്‍പ് സിമോണ്‍ ബൈല്‍സ് പറഞ്ഞിരുന്നു. എന്നാല്‍ ടോക്യോയിലേക്ക് എത്തിയതിന് ശേഷം സിമോണ്‍ ബൈല്‍സിന്റെ സമ്മര്‍ദം കൂടി. നാലില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് സിമോണ്‍ പിന്മാറുകയായിരുന്നു. 

simone-biles-3

എന്നാല്‍ പാരീസിലേക്ക് എത്തുമ്പോള്‍ ജിംനാസ്റ്റിക്കിലെ എക്കാലത്തേയും മികച്ച താരമായ സിമോണ്‍ ബൈല്‍സ് അമേരിക്കയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ടോക്യോയിലെ കടം വിട്ടാനാണ് പാരിസിലേക്ക് എത്തുന്നത് എന്ന് സിമോണ്‍ ബൈല്‍സ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് നല്‍കാനുണ്ട്. മികച്ച അത്‌ലറ്റുകളാണ് ഞങ്ങള്‍ എന്ന് തെളിയിക്കുന്നതിനുള്ള ഭാരം ഞങ്ങളുടെ ചുമലുകളിലുണ്ട്. ഞങ്ങള്‍ക്ക് കൂടുതല്‍ പക്വത വന്നിരിക്കുന്നു. കൂടുതല്‍ സ്മാര്‍ട്ടായിരിക്കുന്നു. കൂടുതല്‍ സ്ഥിരത കണ്ടെത്താന്‍ സാധിക്കുന്നു, സിമോണ്‍ ബൈല്‍സ് പറയുന്നു. 

ENGLISH SUMMARY:

Simone Biles also gave a great message there that mental health is bigger than Olympic gold