Australia's captain Steve Smith celebrates after scoring a century (100 runs) during the first day of the first Test cricket match between Sri Lanka and Australia at the Galle International Cricket Stadium in Galle on January 29, 2025. (Photo by Ishara S. KODIKARA / AFP)
ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടതിന് പിന്നാലെ 35–ാം സെഞ്ചറിയും നേടി ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ശ്രീലങ്കയ്ക്കെതിരെ ഗാല സ്റ്റേഡിയത്തിലായിരുന്നു സ്മിത്തിന്‍റെ 35–ാം സെഞ്ചറി പിറന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 35–ാം സെഞ്ചറി നേടിയവരുടെ പട്ടികയില്‍ സ്മിത്ത് മൂന്നാമതായി.
Australia's captain Steve Smith (L) plays a shot during the first day of the first Test cricket match between Sri Lanka and Australia at the Galle International Cricket Stadium in Galle on January 29, 2025. (Photo by Ishara S. KODIKARA / AFP)
205 ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് 35 സെഞ്ചറികള്‍ തികച്ചത്. 195 ഇന്നിങ്സുകളില്‍ നിന്ന് 35 സെഞ്ചറി നേടിയ റിക്കി പോണ്ടിങാണ് പട്ടികയിലെ ഒന്നാമന്‍. 200 ടെസ്റ്റുകളില്‍ നിന്ന് സച്ചിനാണ് രണ്ടാമത്. നേട്ടപ്പട്ടികയിലെ ഏഴാമത്തെ ബാറ്ററും നാലാമത്തെ ഓസീസ് താരവുമായി സ്മിത്ത് മാറി. സച്ചിന്‍ (51), ജാക്ക് കല്ലിസ് (45), പോണ്ടികങ് (41), കുമാര്‍ സംഗക്കാരെ (38), രാഹുല്‍ ദ്രാവിഡ് (36), ജോ റൂട്ട് (36) എന്നിവരാണ് സെഞ്ചറിപ്പട്ടികയില്‍ സ്മിത്തിന് മുന്നിലുള്ളത്. 34 സെഞ്ചറികള്‍ വീതമുള്ള സുനില്‍ ഗവാസ്കര്‍, ലാറ, മഹേള ജയവര്‍ധനെ, യുനിസ് ഖാന്‍ എന്നിവരെയാണ് ഇന്നത്തെ സെഞ്ചറിയിലൂടെ സ്മിത്ത് മറി കടന്നത്.
ഓസീസ് ക്യാപ്റ്റനായുള്ള സ്മിത്തിന്‍റെ 16–ാം സെഞ്ചറിയാണിത്. അലന്‍ ബോര്‍ഡര്‍ക്കും സ്റ്റീവ് വോയ്ക്കും പോലും 15 സെഞ്ചറികളാണ് ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് നേടാനായത്. പോണ്ടിങാണ് ഓസീസ് ക്യാപ്റ്റനായിരിക്കെ സെഞ്ചറി നേടിയതിലും മുന്‍പില്‍. 19 സെഞ്ചറികളാണ് ക്യാപ്റ്റനായിരിക്കെ പോണ്ടിങ് അടിച്ചു കൂട്ടിയത്. ലോകമെങ്ങുമുള്ള കണക്കെടുത്താല്‍ ഗ്രേയം സ്മിത്തും (25), വിരാട് കോലിയും(20) ആണ് പട്ടികയിലെ കേമന്‍മാര്‍. 4000 റണ്‍സുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കെ സ്മിത്ത് അടിച്ചെടുത്തത്.
ബാറ്റിങ് ശരാശരിയില്‍ ബ്രാഡ്മാന് (101)തൊട്ടുപിന്നിലാണ് സ്മിത്തിന്‍റെ (68)സ്ഥാനമെന്ന് കണക്കുകള്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചതോടെ ഓസീസ് ഇതിഹാസങ്ങളായ അലന്‍ ബോര്‍ഡറുടെയും സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങിന്‍റെയും ഒപ്പമെത്തിയിരുന്നു സ്മിത്ത്.