മൂന്നുവര്‍ഷം മുമ്പ് വാങ്കഡെ സ്റ്റേഡിയം വേദിയായ ഐപിഎല്‍ മല്‍സരത്തില്‍ ലക്നൗവിനായി ഒരു 21കാരന്‍ അരങ്ങേറ്റംകുറിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് സ്വന്തം ടീം തകര്‍ന്നുവീഴുന്നത് കണ്ട് ക്രീസിലെത്തിയ പയ്യന്‍ അര്‍ധസെഞ്ചുറിയും പിന്നിട്ട് കളംവിടുമ്പോള്‍ ലക്നൗ വിജയത്തിന് 17 റണ്‍സ് അടുത്തെത്തിയിരുന്നു. അന്ന് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ പതിഞ്ഞതാണ് ആയുഷ് ബദോനി എന്നെഴുതിയ 19ാം നമ്പര്‍ ലക്നൗ ജേഴ്സി. ഐപിഎല്‍ മെഗാ താരലേലം വരെ വന്നുപോയിട്ടും, കെ.എല്‍. രാഹുലിനെ വരെ കൈവിട്ടിട്ടും ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ആയുഷ് ബദോനിയെ വിട്ടുകളഞ്ഞില്ല. ഐപിഎല്ലിനൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തിളങ്ങിയ ആയുഷ് ബദോനി നാളെ ഡല്‍ഹിയെ നയിച്ച് കളത്തിലിറങ്ങുമ്പോള്‍ പിന്നാലെ ലോകക്രിക്കറ്റിലെ കിങ്, വിരാട് കോലിയും ഉണ്ടാകും.
New Delhi: Delhi's player Virat Kohli during a training session ahead of the Ranji Trophy 2024-25 cricket match between Delhi and Railways, at the Arun Jaitley Stadium, in New Delhi, Tuesday, Jan. 28, 2025. (PTI Photo/Kamal Kishore)(PTI01_28_2025_000028B)
ബദോനി നയിക്കട്ടെയെന്ന് കോലി
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയ വിരാട് കോലിയ്ക്ക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. ക്യാപ്റ്റന്‍സി നിരസിച്ച കോലി 25കാരന്‍ ആയുഷ് ബദോനി തന്നെ നായകസ്ഥാനത്ത് തുടരട്ടെയെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു. നാളത്തെ മല്‍സരത്തിന് മുന്നോടിയായി ടീമിനൊപ്പം പരിശീലന സെഷനില്‍ പങ്കെടുത്ത വിരാട് കോലി സഞ്ജയ് ബംഗാറിന് കീഴിലാണ് നെറ്റ്സില്‍ പരിശീലനം നടത്തിയത്.
കോലിയുടെ ക്ഷണപ്രകാരമാണ് പരിശീലന സെഷനില്‍ സഹായിക്കാന്‍ ബംഗാറെത്തിയത്. നെറ്റ്സില്‍ ബംഗാര്‍ കോലിക്ക് പന്തെറിഞ്ഞുകൊടുത്തു. ബാക്ക്ഫൂട്ടില്‍ കളിക്കുന്നതിലായിരുന്നു നെറ്റ്സില്‍ കോലി ഏറെനേരം ചെലവഴിച്ചത്. കോലിയുടെ വരവ് ടീമിന് പുതിയ ഊര്‍ജം നല്‍കിയെന്നും കോലിക്കൊപ്പം കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ബദോനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
New Delhi: Delhi's player Virat Kohli during a training session ahead of the Ranji Trophy 2024-25 cricket match between Delhi and Railways, at the Arun Jaitley Stadium, in New Delhi, Tuesday, Jan. 28, 2025. (PTI Photo/Kamal Kishore)(PTI01_28_2025_000088A)
കോലി IN രോഹിത് OUT
രഞ്ജി ട്രോഫിയില്‍ വിരാട് കോലി ഡല്‍ഹിക്കായി ഇറങ്ങുമ്പോള്‍ മുംൈബയ്ക്കൊപ്പം രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഉണ്ടാകില്ല. ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീം ക്യാംപിനൊപ്പം ചേരേണ്ടതിനാലാണ് ഇരുവരും രഞ്ജി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബിസിസിഐ നിര്‍ദേശപ്രകാരം രഞ്ജി ട്രോഫി കളിക്കാനെത്തിയ താരങ്ങള്‍ ടീമുകള്‍ക്ക് ബാധ്യതയാകുന്നതാണ് കഴിഞ്ഞ മല്‍സരത്തില്‍ കണ്ടത്. ജമ്മു കശ്മീരിനെതിരായ നിര്‍ണായക മല്‍സരത്തില്‍ തോറ്റതോടെ നിലവിലെ ചാംപ്യന്‍മാരായ മുംബൈയുടെ നില പരുങ്ങലിലാണ്. വന്‍ മാര്‍ജിനിലുള്ള ജയം നേടിയാല്‍ കിട്ടുന്ന ബോണസ് പോയിന്റുമായി മാത്രമേ മുംബൈയ്ക്ക് മുന്നേറാന്‍ കഴിയൂ. ജമ്മു കശ്മീരിനെതിരായ മല്‍സരത്തില്‍ രോഹിത് ശര്‍മ ആദ്യ ഇന്നിങ്സില്‍ 3 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 28 റണ്‍സിനും പുറത്തായി.