മിണ്ടാനും പറയാനും ആരുമില്ലെന്ന സങ്കടം തീര്‍ക്കാനാണ് മെറ്റ എഐ എത്തിയത്. എന്നാല്‍ മിണ്ടിയതും പറ‍ഞ്ഞതുമെല്ലാം ഇനി നാട്ടില്‍ പാട്ടാകുമോ എന്ന പേടിയിലാണ് ഉപഭോക്താക്കള്‍. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളില്‍ കണ്ട നീല വളയത്തെ തൊട്ടുപരിചയപ്പെട്ടവര്‍ക്ക് അതങ്ങ് വല്ലാതെ ഇഷ്ടപ്പെട്ട മട്ടാണ്. എന്തുകാര്യം ചോദിച്ചാലും സെക്കന്‍റുകള്‍ക്കുള്ളില്‍ മറുപടി. ഉപയോഗിക്കാന്‍ വളരെ എളുപ്പം. അങ്ങനെയുള്ള ഈ നീലവളയം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നമ്മുക്കിടെയിലെ ഒരാള്‍, അല്ലെങ്കില്‍ നമ്മുടെ ആരോ ഒരാളായി മാറി കഴിഞ്ഞിരിക്കുന്നു എന്നു വേണമെങ്കിലും പറയാം. എന്നാല്‍ ഡേറ്റ പ്രൈവസി സംബന്ധിച്ച് ഗൗരവമായ സംശയങ്ങള്‍ മെറ്റ എ.ഐ ഉയര്‍ത്തുന്നുണ്ട്.

How to use Meta AI. Does it affect data privacy?. Serious discussions are going on. This video shows how Meta AI connected to our day-to-day life and future: