ai-18

കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പുത്തന്‍ പരീക്ഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്‌ഡ് ലോ എൻഫോഴ്‌സ്‌മെന്റ് (MARVEL) എന്ന പുതിയ കമ്പനിയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ആഭ്യന്തരവകുപ്പ് നടത്തുന്നത്.

എഐ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി നിയമപാലനം നടത്താന്‍ മാര്‍വെല്‍ സംസ്ഥാന പോലീസ് സേനയെ പ്രാപ്തരാക്കുന്നു. സൈബര്‍ തട്ടിപ്പുകള്‍, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകൾ, വാഹനാപകടങ്ങൾ, വാഹന മോഷണം, തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കാന്‍ ഉള്‍പ്പെടെ മാര്‍വെല്‍ സഹായിക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (IIM) നാഗ്പൂരുമായി സഹകരിച്ച് നിര്‍മിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ (SPV) ആണ് മാര്‍വെല്‍. എ ഐ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്ത് അന്വേഷണത്തെ സഹായിക്കുന്ന സൂചനകള്‍ മാര്‍വെല്‍ നല്‍കും. വലിയ ഡാറ്റാ സെറ്റുകൾ കൈകാര്യം ചെയ്യാനും മാര്‍ഡവെല്ലിന് സാധിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന് കീഴിലെ ഏത് വകുപ്പിന് വേണമെങ്കിലും മാര്‍വെലിന്‍റെ സേവനം പ്രയോജനപ്പെടുത്താം. കമ്പനിയുടെ മുഴുവൻ ഓഹരികളും മഹാരാഷ്ട്ര സർക്കാരിന്‍റെ കീഴിലാണ്.

ENGLISH SUMMARY:

Maharashtra Police Create MARVEL To Fight Crime Using AI