ഇന്‍സ്റ്റഗ്രാമില്‍ ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ സാക്ഷാല്‍ ഇന്‍സ്റ്റഗ്രാം തന്നെ സഹായിക്കും . ഇംഗ്ലീഷ് മാത്രം അറിഞ്ഞാല്‍ മതി ഗ്രാമറൊക്കെ ഇനി ആശാന്‍ നോക്കിക്കോളും.മെറ്റ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും വാട്സാപിലും ഫേസ്ബുക്കിലും പുറത്തിറക്കിയ മെറ്റ എ.ഐ ഉപയോഗിച്ചുതന്നെയാണ് ഈ ഫീച്ചറും പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനിടെ ഗ്രാമര്‍ ശരിയല്ലേയെന്ന് സംശയം തോന്നിയാലുടന്‍ ഈ ടൂള്‍ ഉപയോഗിച്ച് തിരുത്താന്‍ കഴിയുമെന്നാണ് പ്രധാന കാര്യം. ഗ്രാമര്‍ പിശകില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്ത ശേഷംചാറ്റില്‍പോയി അറിയാവുന്ന ഇംഗ്ലീഷ് ടൈപ്പ് ചെയ്തുകൊടുക്കുക.അതിനുശേഷം കീപാഡിലെ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ഫിക്സ് ഗ്രാമര്‍ എന്ന ഓപ്‍ഷന്‍ ടാപ്പ് ചെയ്യുക.അപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്ത സെന്‍റന്‍സിന്‍റെ ഗ്രമാറ്റിക്കലി കറക്ട് ആയിട്ടുള്ള ഫോം കാണാന്‍ പറ്റും.അത് കോപ്പി ചെയ്ത് അയച്ചാല്‍ മതി.
അടുത്തിടെ വമ്പന്‍ അപ്ഡേറ്റുകളാണ് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള റീലുകള്‍ ഇനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാന്‍ സാധിക്കും.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം സി.ഇ.ഒ ആദം മോസേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ ഗൂഗിളും യൂട്യൂബ് ഷോര്‍ട്സിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനുട്ടാക്കിയായിരുന്നു.ഇതിനോടൊപ്പം ഇന്‍സ്റ്റാഗ്രാമിന്‍റെ പ്രൊഫൈല്‍ ഗ്രിഡ് സൈസിലും മാറ്റം വന്നു.നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും ഇനിമുതല്‍ ലഭ്യമാകുക. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്ന് ഇന്‍സ്റ്റഗ്രാം മേധാവി പറയുന്നു.
റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗം കൂടി ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചുകഴിഞ്ഞു. ഈ വീഡിയോകള്‍ പ്രത്യേക ഫീഡിലാണ് ഇനി കാണാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ തിരഞ്ഞടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ മാറ്റങ്ങള്‍ ലഭ്യമാകുക. മറ്റ് രാജ്യങ്ങളിലേക്ക് പിന്നീടാണ് ഈ മാറ്റങ്ങളെത്തുക.
ഞെട്ടിച്ച അപ്ഡേറ്റുകള്‍ക്കുപിന്നാലെ കണ്ടന്‍റ് ക്രിയേറ്റേഴ്സിനായി പുതിയ വിഡിയോ എഡിറ്റിങ് ആപ്പും പുറത്തിറക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന എഡിറ്റ്സ് ആപ്പ് ഉപയോഗിച്ച് ക്രിയേറ്റേഴ്സിന് 10 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.നിലവില്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്നതിനേക്കാള്‍ കൃത്യതയുള്ള ക്രിയേറ്റീവായ വിഡിയോ ഔട്ട്പുട്ടുകള്‍ തരാന്‍ എഡിറ്റ്സിനാകും. പ്രധാന എതിരാളിയായ കാപ്കട്ട് യുഎസില്‍ ഓഫ്ലൈന് സേവനം ആരംഭിച്ചതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് പ്രഖ്യാപിച്ചത്