TOPICS COVERED

  • നെറ്റ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഡാര്‍ക്ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്
  • ചോദ്യ പേപ്പർ ചോർച്ചയിൽ സ്വകാര്യ പരീക്ഷാപരിശീലന കേന്ദ്രങ്ങളുടെ പങ്ക് സിബിഐ അന്വേഷിക്കുന്നുണ്ട്

നെറ്റ് ചോദ്യപേപ്പര്‍, ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, സ്വകാര്യ ഡേറ്റകള്‍  എല്ലാം വില്‍പ്പനയ്ക്ക്.. അതേ പറഞ്ഞുവരുന്നത് ഡാര്‍ക്ക് വെബിനെക്കുറിച്ചാണ്. ഇന്‍റര്‍നെറ്റ് ലോകത്തെ അധോലോകം. ആരാലും കണ്ടുപിടിക്കപ്പെടില്ലെന്ന ധൈര്യമാണോ ഈ ഇരുട്ടിന് പിന്നില്‍?

നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരം സിബിഐ കേസടുത്തിട്ടുണ്ട്

ദേശീയ പരീക്ഷ ഏജൻസി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഡാര്‍ക്ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ചോദ്യപേപ്പർ ഡാര്‍ക്ക് വെബ് വഴി പ്രചരിച്ചതോടെയാണ് പരീക്ഷ റദ്ദാക്കിയത്. ഡാർക്ക് വെബിലെത്തിയ ചോദ്യപേപ്പർ സമൂഹമാധ്യമമായ ടെലിഗ്രാം വഴി പ്രചരിച്ചു. യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യവും ഡാര്‍ക്ക് നെറ്റില്‍ പ്രചരിപ്പിക്കപ്പെട്ട ചോദ്യവും താരതമ്യം ചെയ്തു നോക്കിയശേഷമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരം സിബിഐ കേസടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ നെറ്റ് ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപയ്ക്കാണെന്നും പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്ന് ഡാർക്ക് വെബിലും ടെലഗ്രാമിലും വന്നു എന്നുമാണ് കണ്ടെത്തൽ. ചോദ്യ പേപ്പർ ചോർച്ചയിൽ സ്വകാര്യ പരീക്ഷാപരിശീലന കേന്ദ്രങ്ങളുടെ പങ്ക് സിബിഐ അന്വേഷിക്കുന്നുണ്ട്.

ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച

81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക് വെബിൽ വിൽപനയ്ക്കു വച്ചതായി സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസെക്യൂരിറ്റി 2023 ഒക്ടോബറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള സെബര്‍ സെക്യൂരിറ്റി കമ്പനിയാണ് റീസെക്യൂരിറ്റി. പേര്, ആധാർ, പാസ്പോർട്ട് വിവരം, ഫോൺ നമ്പർ, വിലാസം, പ്രായം, ലിംഗം, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നതെന്നാണ് റീസെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കുന്ന വലിയൊരു വിഷയമായിട്ടുകൂടി ഇത് അത്രകണ്ട് ചർച്ച ചെയ്യപ്പെട്ടില്ല.

എന്താണ് ഡാര്‍ക്ക് വെബ്ബ്?

ഇന്റർനെറ്റിലെ അധോലോകം എന്ന് ഡാർക് വെബിനെ വിശേഷിപ്പിക്കാം. ഇന്റർനെറ്റിന്‍റെ ഭാഗമാണെങ്കിലും എല്ലാവർക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല. ഡാർക് വെബിലെ വിവരങ്ങൾ ഗൂഗിൾ പോലെയുള്ള സേർച് എൻജിനുകളില്‍ ലഭ്യമല്ല. പ്രത്യേകമായി എൻക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഡാര്‍ക്ക് വെബ് വിവരങ്ങൾ.

സുരക്ഷിതവും അജ്ഞാതവുമായ ആശയവിനിമയത്തിനായാണ് ഡാർക്ക് വെബ് ആദ്യം വികസിപ്പിച്ചെടുത്തത്

ഗൂഗിളിൽ തിരയുമ്പോള്‍ നമുക്ക് ലിസ്റ്റ് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകളിലും വിവരങ്ങളില്‍ ഡാര്‍ക്ക് വെബ്ബ് എന്ന ഈ ഭാഗം ലഭ്യമാകില്ല. ഇത്തരമൊരു വെബ്പേജ് നമുക്ക് തുറക്കണമെങ്കിൽ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായം ആവശ്യമായി വരും. നാം സാധാരണമായി ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നത് സർഫസ് വെബ് അഥവാ ഉപരിതലത്തിൽ കാണാനാകുന്ന വെബ്സൈറ്റുകളാണ്. ഇവയ്ക്കു താഴെയായി ഡീപ് വെബ് എന്നറിയപ്പെടുന്ന മറ്റൊരു മേഖലയുണ്ട്. ഇവിടെയുള്ള വിവരങ്ങള്‍ സെർച്ച് എൻജിനുകളിൽ ലിസ്റ്റ് ചെയ്യപ്പെടില്ല. ഇവയുടെ ലിങ്ക് കൈവശമുണ്ടെങ്കിൽ മാത്രമേ നമുക്ക് അവിടേക്ക് ഇറങ്ങിച്ചെല്ലാനാകൂ. ഇതിനും താഴെയുള്ള മേഖലയെയാണ് ഡാർക്ക് വെബ് . ലിങ്കുവഴിയും  ഈമേഖലയിലേക്ക് എത്തി വിവരങ്ങള്‍ ശേഖരിക്കാനാകില്ല.

ഡാര്‍ക്ക് വെബില്‍ ആര്? എങ്ങനെ?

 ടോർ (Tor), ഫ്രീനെറ്റ്, ഇന്‍വിസിബിള്‍ ഇന്‍റര്‍നെറ്റ് പ്രോജക്ട് (ഐ2പി) തുടങ്ങിയ ബ്രൗസറുകളാണ്  ഡാർക്ക് വെബ് ആക്സസ് ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ഈ മേഖലകളിലെ സേവനദാതാക്കളുടെയും ഉപയോക്താക്കളുടെയുമെല്ലാം വിവരങ്ങൾ അങ്ങേയറ്റം രഹസ്യമായിരിക്കും. ഡാർക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടമെന്ന് മാത്രം കരുതേണ്ടതില്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ സംരക്ഷിക്കാന്‍ ഇത്തരം എൻക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാൻ വഴികളുണ്ട്.

ഡാർക് വെബിലെ വിവരങ്ങൾ ഗൂഗിൾ പോലെയുള്ള സേർച് എൻജിനുകളില്‍ ലഭ്യമല്ല

സുരക്ഷിതവും അജ്ഞാതവുമായ ആശയവിനിമയത്തിനായാണ് ഡാർക്ക് വെബ് ആദ്യം വികസിപ്പിച്ചെടുത്തത്, പലരാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ്  വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു.  അടുത്ത കാലത്തായി, അനധികൃത ആയുധ വിൽപ്പന, ലഹരിമരുന്നിന്റെ കൈമാറ്റം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളുടെ  കേന്ദ്രമായും ഡാര്‍ക്ക് വെബ് മാറി. . ഇപ്പോഴിതാ വിദ്യാര്‍ഥികളുടെയും രാജ്യത്തിന്‍റെയും ഭാവിയെ വരെ ബാധിക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലേക്കും 

ENGLISH SUMMARY:

What is dark web and how it was used to leak NEET-UG and UGC-NET exam paper