കണ്ട് മടുത്ത റീല്‍സുകള്‍ തന്നെ വീണ്ടും വീണ്ടും ഇൻസ്റ്റഗ്രാം ഫീഡില്‍ വരാറുണ്ടോ?. ചില നേരങ്ങളില്‍ പുതുതായി ഒന്നുംതന്നെ ഇന്‍സ്റ്റ റെക്കമന്റ് ചെയ്യാറില്ല. ഇൻസ്റ്റാഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വിഷയത്തെക്കുറിച്ച്  തിരഞ്ഞാൽ പിന്നീട് ഇൻസ്റ്റാഗ്രാമിന്റെ ഫീഡ് മുഴുവന്‍ ആ വിഷയത്തില്‍ തന്നെയുള്ള റിലേറ്റഡ് വീഡിയോസാവും. ആ വിഷയം കണ്ടും കേട്ടും നമുക്ക് മടുത്താലും ഇന്‍സ്റ്റഗ്രാമിന് മടുക്കില്ല. വീണ്ടും അതുതന്നെ വന്നുകൊണ്ടേയിരിക്കും. 

ഇതിന് ഒരു പരിഹാരമുണ്ട്. നോട്ട് ഇൻട്രസ്റ്റഡ് ഫീച്ചർ ഉപയോഗിച്ച് ഇതിനെ തടയാനാകും. ഈ ആൽഗൊരിത പ്രശ്‌നത്തെ മറികടക്കാന്‍ ഒടുവില്‍ നടപടി എടുത്തിരിക്കുകയാണ് മെറ്റ. പുതുതായി അവതരിച്ചിരിക്കുന്നത് ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ്. തങ്ങളുടെ ബ്ലോഗിലൂടെയാണ് പുതിയ ഫീച്ചർ കമ്പനി പരിചയപ്പെടുത്തിയിയത്. 

'ഫ്രഷ് സ്റ്റാർട്ടിനുള്ള പുതിയ അവസരം'.  ഈ പുതിയ ഫീച്ചറിനെപ്പറ്റി ഇൻസ്റ്റാഗ്രാം തലവൻ ആഡം മൊസേരി പറഞ്ഞത് ഇങ്ങനെയാണ്.  

ഇന്‍സ്റ്റ ഉപഭോക്താക്കള്‍ സെര്‍ച്ച് ചെയ്ത ചില വിഷയങ്ങളിൽ മാത്രം റീല്‍സും വിഡിയോസും കണ്ടന്‍റുകളും ഒതുങ്ങിപ്പോകാതെ, പുതിയ വിഷയങ്ങൾ ഫീഡില്‍ വരാനായി ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണിത്. 

ഈ ഫീച്ചർ ഉപയോഗിക്കാനായി ഇൻസ്റ്റാഗ്രം പ്രൊഫൈലിലൂടെ സെറ്റിങ്‌സിൽ കയറുക. അവിടെ റീസെറ്റ് പ്രഫറൻസസ് എന്ന ഓപ്ഷൻ കാണാം. അതില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അപ്പോഴേക്കും ഇത് ഇത് റീസെറ്റാവും. പിന്നീട് വിവിധ കണ്ടന്‍റുകളുടെ റെക്കമന്റേഷനുകൾ വരുന്നത് ആദ്യമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് സമാനമായിട്ടാവും. പഴയ പ്രഫറൻസുകളിലേക്ക് പിന്നീട് മടങ്ങാനാവില്ലെന്നതാണ് പ്രത്യേകത. വളരെ സെൻസിറ്റീവായ വിഷയങ്ങളുമായി ബന്ധപ്പെട്ട കണ്ടന്‍റുകള്‍ തുടർച്ചയായി ഫീഡില്‍ വരുന്നത് തടയാനും ഇതുപകരിക്കും. 

ENGLISH SUMMARY:

Instagram has introduced the Reset Preferences feature