Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ഐ.ഒ.എസ് 18 സോഫ്റ്റ് വെയർ റിലീസിനൊപ്പം ആക്ടിവേഷൻ ലോക്ക് ഫീച്ചർ എല്ലാ ഐഫോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ കമ്പനി.  9to5Mac-ൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഡെവലപ്പർമാർക്കും ബീറ്റാ ടെസ്റ്റർമാർക്കും ലഭ്യമായ ഈ അപ്‌ഡേറ്റ്, ബാറ്ററി, കാമറ, ഡിസ്‌പ്ലേ എന്നിവയെ യഥാർത്ഥ ഉടമയുടെ ആപ്പിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്യും. അതോടെ ഐഫോണുകള്‍ മോഷ്ടിച്ച്  ഘടകങ്ങളാക്കിയുള്ള വില്‍പനയ്ക്കും  താഴുവീഴും.

ഐഫോണിൽ പുതിയ ഒരു ബാറ്ററിയോ ഡിസ്‌പ്ലേയോ ഘടിപ്പിക്കുമ്പോൾ , അതിന്‍റെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനായി യഥാർത്ഥ ഉടമയുടെ ആപ്പിൾ അക്കൗണ്ട് പാസ്‌വേർഡ് ഉപഭോക്താവിനോട് ചോദിക്കും. ശരിയായ പാസ്‌വേർഡ് നൽകാതിരുന്നാൽ, അത് ഘടിപ്പിക്കുന്ന നിശ്ചിതഭാ​ഗത്തിന്‍റെ പ്രവർത്തനം സ്തംഭിപ്പിക്കും. ഇത് മൂലം മോഷ്ടിക്കപ്പെട്ട ഭാഗങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും തടയാനാകും.

മോഷ്ടിച്ച ഐഫോണുകൾ ആക്ടിവേഷൻ ലോക്ക് ഫീച്ചർ കാരണം ഉപയോ​ഗശൂന്യമായിത്തീരുന്നതുകൊണ്ട് ഭാഗങ്ങളായി വിറ്റഴിക്കപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. ഐഫോണിന്‍റെ ഓരോ ഭാഗവും ആക്ടിവേഷൻ ലോക്ക് ചെയ്യുന്നത് വഴി ആപ്പിൾ ഐഫോൺ പാർട്സിന്‍റെ ഗ്രേ മാർക്കറ്റിന് തടയിടുന്നു. ആപ്പിൾ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തര അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഫീച്ചർ വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ ആപ്പിൾ ഫോണുകൾ മോഷ്ടിക്കപ്പെടുന്നതിന്‍റെ തോത് കുറക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഈ സംവിധാനത്തിന്‍റെ സഹായത്തോടെ സർവീസിങ്ങിനിടെ ആക്ടിവേഷൻ ലോക്കിൽ ഉള്ള ആപ്പിൾ അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു ഭാഗം ഉപകരണം വഴി കണ്ടെത്തി അതിന്റെ പ്രവർത്തനം ഉടൻ നിർത്തലാക്കാൻ സാധിക്കും. 

ഐ.ഒ.എസ് 18-ൻ്റെ അന്തിമ പതിപ്പ് സെപ്റ്റംബർ 16-ന് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. iPhone XRന് താഴെയുള്ള മോഡലുകളിൽ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. ആക്ടിവേഷൻ ലോക്ക് സംവിധാനം iPhone മോഡലുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ, iPadOS 18 ഉപയോഗിക്കുന്ന ഐപാഡുകൾക്ക് ഈ പുതിയ സംവിധാനം കിട്ടില്ല.

ENGLISH SUMMARY:

Lock for parts of iPhones