ബാറ്റില്‍ ഗ്രൗണ്ട് ഇന്ത്യയുടെ (BGMI) വിജയത്തിന് പിന്നാലെ പുത്തല്‍ മൊബൈല്‍ ഗെയിമുമായി ക്രാഫ്റ്റണ്‍ ഇന്ത്യ. ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത 'കുക്കി റണ്‍ ഇന്ത്യ' ഗെയിം കമ്പനി പുറത്തിറക്കി. ഗെയിം നിര്‍മാതാക്കളായ ഡേവ്‌സിസ്റ്റേഴ്‌സുമായി ചേര്‍ന്നാണ് 'കുക്കി റണ്‍ ഇന്ത്യ' ഗെയിം തയ്യാറാക്കിയത്. ഗെയിമില്‍ മധുരപലഹാരങ്ങളായ ഗുലാബ് ജാമുനും, കാജു കട്‌ലി കുക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
ഗെയിമിനു വേണ്ടി പ്രീ-രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരുവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. ഗെയിം പുറത്തിറക്കുന്നതിനു മുന്നോടിയായി പ്രമുഖ ഗുസ്തി താരം ദി ഗ്രേറ്റ് കാളിയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറക്കിയ പരസ്യപ്രചാരണവും ഏറെ ജനശ്രദ്ധ നേടി. സമാനമായ രീതിയില്‍ നിരവധി ഹാസ്യ പരസ്യ ചിത്രങ്ങളാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ചുറ്റുപാടുകളാണ് ഗെയിമിന്‍റെ പശ്ചാത്തലം. ഗെയിമിനായി പ്രത്യേകം തയാറാക്കിയ മാപ്പിലും ഇന്ത്യന്‍ ടച്ച് ഉണ്ട്. പ്രത്യേക ഗെയിം ഇവന്റുകളും ലീഡര്‍ബോര്‍ഡും മറ്റ് സോഷ്യല്‍ ഫീച്ചറുകളും ഗെയിമിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കാഷ്വല്‍ റണ്ണര്‍ വിഭാഗത്തിലുള്ള ഗെയിം ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഓഎസിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
'ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഈ ഗെയിമില്‍, ധാരാളം ഭാരതീയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്' - മിനു ലീ, ക്രാഫ്റ്റണ്‍ ഇന്ത്യ പബ്ലിഷിങ് മേധാവി പറഞ്ഞു.
2025ല്‍ മൂന്നോ നാലോ പുതിയ ഗെയിമുകള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയുണ്ട്. ഇന്ത്യയിലെ ഗെയിമിങ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ക്രാഫ്റ്റണ്‍ ഇന്ത്യ ഗെയിമിങ് ഇന്‍ക്യൂബേറ്റര്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.