വാട്സാപ്പിൽ കോൾ ചെയ്യുന്ന ആളാണോ നിങ്ങൾ ? ഈ സെറ്റിങ് ഓൺ അല്ലെങ്കിൽ പണി കിട്ടും.
വാട്സാപ്പിലെ സെറ്റിങ്സിൽ പോയി പ്രൈവസി ഓപ്ഷൻ സെലക്ട് ചെയ്യുക. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ അഡ്വാൻസ്ഡ് എന്ന് ഓപ്ഷൻ കാണാം. അതിലെ PROTECT IP ADRESS IN CALLS എന്ന ഓപ്ഷൻ ഓൺ അല്ലെങ്കിൽ ഉടൻ ഓൺ ചെയ്യുക.
ഈ സെറ്റിങ് ഓൺ ചെയ്താൽ ഹാക്കേഴ്സിന് ഒരിക്കലും നിങ്ങളുടെ കോൾ ഹാക്ക് ചെയ്യാൻ സാധിക്കില്ല. ലൊക്കേഷൻ ട്രാക്കിങും നടക്കില്ല. കോളുകൾ നേരിട്ട് കണക്റ്റ് ചെയ്യാതെ വാട്സപ്പ് സെർവറുകൾ വഴിയാണ് കണക്ട് ചെയ്യപ്പെടുക. അതുകൊണ്ട് തന്നെ വാട്സാപ്പിന്റെ ഒരു നോട്ടം എപ്പോഴുമുണ്ടാകും.
ഇതിലൂടെ നമ്മൾ കോൾ ചെയ്യുന്ന വ്യക്തിക്ക് ഒരിക്കലും നമ്മുടെ ഐ പി അഡ്രസ് ലഭിക്കുകയില്ല. ഗ്രൂപ്പ് കോളുകൾ എല്ലായിപ്പോഴും വാട്സാപ്പ് സെർവറുകൾ വഴി റിലേ ചെയ്യപ്പെടുന്നത് കൊണ്ട് അതിൽ പ്രശ്നമില്ല. എന്നാൽ കോൾ റിലേയിംഗ് ഉപയോഗിക്കുമ്പോൾ കോൾ ക്വാളിറ്റി കുറഞ്ഞതായി കാണാൻ പറ്റും. എല്ലാ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതായി വാട്സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്ട്‌സ്ആപ്പിന് ആശയവിനിമയം തടസ്സപ്പെടുത്താനോ കേൾക്കാനോ കഴിയില്ല.